
ടി.വി.കെ റാലിയിലെ ദുരന്തം; ആളെ കൂട്ടാന്‍ പ്രത്യേക ഇടപെടല്‍, മുന്നറിയിപ്പുകളും അവഗണിച്ചു

ചെന്നൈ: ഡി.എം.കെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിയുടെ തട്ടകത്തില്‍ ശക്തിപ്രകടനം നടത്താനുള്ള ടി.വി.കെ തീരുമാനം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. റാലിക്ക് പൊലിസ് തടസവാദം ഉന്നയിച്ചതോടെ ഒടുവില്‍ കോടതി അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പരാമവധി ആളുകളെ റാലിക്ക് എത്തിക്കാനായി സമൂഹമാധ്യമങ്ങള്‍ വഴി രണ്ടുദിവസമായി വലിയ തോതിലുള്ള പ്രചാരണമാണ് നടന്നത്. വിജയ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിപാടിയുടെ അറിയിപ്പ് നല്കി പരമാവധി ആളുകളെ സംഘടിപ്പിക്കണമെന്ന് ആഹ്വാനവും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വലിയ തോതില്‍ സ്വാധീനിച്ചു. നിയന്ത്രണമില്ലാതെ ആള്‍ക്കൂട്ടം കരൂരിലെത്തി. സെന്തില്‍ ബാലാജിയുടെ ശക്തികേന്ദ്രത്തില്‍ നേരത്തെ ഡി.എം.കെ സംഘടിപ്പിച്ച റാലികളില്‍ പങ്കെടുത്തതിനേക്കാള്‍ ആളുകളെ ടി.വി.കെയുടെ റാലിയില്‍ എത്തിച്ച് ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.
മുന്നറിയിപ്പുകള്‍ അവഗണിച്ചു
വാഹനവ്യൂഹങ്ങള്‍ ഒഴിവാക്കുക, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ റാലിയില്‍ നേരിട്ട് പങ്കെടുപ്പിക്കാതെ ഓണ്‍ലൈനായി പങ്കെടുപ്പിക്കണം, റാലിക്ക് കൃത്യമായ സുരക്ഷയ്ക്കു വേണ്ടിയുള്ള ക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് റാലിക്ക് അനുമതി നല്‍കിയിരുന്നത്. തൃച്ചിയില്‍ വിമാനത്താവളം മുതല്‍ സമ്മേളന നഗരിവരെ 20 മിനുട്ടുകൊണ്ട് എത്താവുന്ന ദൂരം വിജയ് പിന്നിട്ടത് ആറു മണിക്കൂര്‍ എടുത്താണ്. അന്നുതന്നെ വിജയ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, പരിപാടി പരാജയപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമായാണ് വിജയും സംഘവും ഇതിനെ വിശേഷിപ്പിച്ചത്.
മരണസംഖ്യ ഉയര്‍ന്നേക്കും
ചെന്നൈ: രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ നോവില്‍ തമിഴകം. തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റും നടനുമായ വിജയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരുമെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. താരത്തെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. പലരും ഭക്ഷണം കഴിക്കാതെ രാവിലെ തന്നെ റാലിസ്ഥലത്ത് എത്തിയിരുന്നു. അറിയിച്ചതിലും ആറുമണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് വിജയ് റാലിയിലേക്കെത്തിയത്. ഇതോടെ ആളുകള്‍ തിക്കിത്തിരക്കി. പലരും താഴെവീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്കിടയില്‍ രക്ഷാദൗത്യം നടത്താന്‍ പോലും കഴിയാത്തത്രയും ജനബാഹുല്യമായിരുന്നു അനുഭവപ്പെട്ടത്.
വിലമതിക്കാനാവാത്ത ജീവന് നഷ്ടപ്പെട്ടത് എല്ലാവരുടെയും ഹൃദയങ്ങളെ നടുക്കിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പറഞ്ഞു. നികത്താനാവാത്ത നഷ്ടം നേരിടുന്ന കുടുംബങ്ങള്‍ക്ക് തന്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവര്ക്കും മികച്ച ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.
വൈദ്യചികിത്സയ്ക്കുള്ള പ്രത്യേക ക്രമീകരണങ്ങള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെയും ആരോഗ്യപൊതുജനക്ഷേമ മന്ത്രിയെയും ചുമതലപ്പെടുത്തി. ട്രിച്ചി, സേലം, ഡിണ്ടിഗല്‍ ജില്ലാ മജിസ്ട്രേറ്റുമാരെ മെഡിക്കല്‍ ടീമുകളുമായി കരൂരിലേക്ക് അയച്ചു.
കൂടാതെ, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് ശ്രീമതി അരുണ ജഗതീശന്റെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മീഷനും രൂപീകരിച്ചു.
tvk rally disaster turns tragic after crowd-pulling efforts and ignored safety warnings lead to chaos and casualties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കേരളം എന്നും ഫലസ്തീന് ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന് അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി
Kerala
• 13 hours ago
'അത്ര നിഷ്കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി
Kerala
• 13 hours ago
അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി
uae
• 13 hours ago
ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ
Kerala
• 14 hours ago
ഡിജിറ്റൽ ഇൻവോയ്സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം
uae
• 14 hours ago
'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു
International
• 15 hours ago
എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ
uae
• 15 hours ago
ഒമാനില്‍ രണ്ട് മലയാളികള്‍ ചികിത്സയ്ക്കിടെ മരിച്ചു
oman
• 15 hours ago
'ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചു' രൂക്ഷവിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല
National
• 15 hours ago
കണ്ണൂരില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: ഒരാള്‍ കൂടി പിടിയില്‍
Kerala
• 15 hours ago
16 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ടി-20യിൽ ചരിത്രമെഴുതി സഞ്ജു
Cricket
• 15 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, സ്ടോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണം
Kerala
• 16 hours ago
'മിഡില്‍ ഈസ്റ്റില്‍ സവിശേഷമായ ഒന്ന് സംഭവിക്കാന്‍ പോകുന്നു' ട്രംപിന്റെ സൂചന ഗസ്സ വെടിനിര്‍ത്തലിലേക്കോ?
International
• 16 hours ago
ഉയർന്ന കെട്ടിടങ്ങളിൽ തീ പിടിച്ചാൽ എന്തുചെയ്യണം? എങ്ങനെ സുരക്ഷിതരായിരിക്കാം എന്ന് അറിയാം
uae
• 16 hours ago
കരൂര്‍ ദുരന്തം: ടി.വി.കെയുടെ ഹരജി മാറ്റി, കറന്റ് കട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍, മരണം 41 ആയി; വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി
National
• 17 hours ago
കയ്യിലൊതുങ്ങാതെ പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ
uae
• 18 hours ago
ചരിത്രത്തിലെ ആദ്യ താരം; സച്ചിന്റെ റെക്കോർഡും തകർത്ത് ഏഷ്യ കീഴടക്കി കുൽദീപ് യാദവ്
Cricket
• 18 hours ago
സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ; വൺവേ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത് 139 ദിർഹം മുതൽ; കേരളത്തിലേക്കടക്കം അത്യുഗ്രൻ ഓഫറുകൾ
uae
• 18 hours ago
ഇന്ത്യൻ ടീമിൽ ആരും വാഴ്ത്തപ്പെടാത്ത ഹീറോ അവനാണ്: മുൻ ഇന്ത്യൻതാരം
Cricket
• 17 hours ago
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടർന്ന് യുഎഇ; 2024-ൽ മാത്രം യുഎഇയിലേക്ക് യാത്ര ചെയ്തത് ഏകദേശം 78 ലക്ഷം ഇന്ത്യക്കാർ
uae
• 17 hours ago
ഏഷ്യ കപ്പിലെ മുഴുവൻ പ്രതിഫലവും ഇന്ത്യൻ സൈനികർക്ക് നൽകും: പ്രഖ്യാപനവുമായി സൂര്യകുമാർ യാദവ്
Cricket
• 17 hours ago