
സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു; 'ലാല്‍സലാം' കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയെന്ന് ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ നടന് മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന 'വാനോളം മലയാളം, ലാല്‍സലാം' എന്ന പരിപാടിയുടെ പേരിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. ഫാല്‍ക്കെ പുരസ്കാരം നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെറിയാന് ഫിലിപ്പ് ആരോപിച്ചു. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് 'ലാല്‍സലാം' എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ലാല്‍സലാം' എന്നത് കമ്യൂണിസ്റ്റ് അഭിവാദ്യരീതിയാണ്. 'ലാല്‍സലാം' എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ഥ അര്‍ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ അഭിവാദ്യം നേരുന്ന പാര്‍ട്ടി പരിപാടിയായി പൗരസ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളത്. കമ്യൂണിസ്റ്റുകഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാന് കല്പകവാടി തന്റെ സിനിമയ്ക്ക് 'ലാല്‍സലാം' എന്ന പേരു നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശനിയാഴ് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും. 'ലാല്‍സലാം' ലാലിനുള്ള സലാം എന്ന് മാത്രമാണ് അര്‍ഥമെന്ന് കഴിഞ്ഞദിവസം സാംസ്കാരികമന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന എല്ലാവര്ക്കും പരിപാടി കാണാന്‍ അവസരം ഉണ്ടായിരിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കുന്നു
ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് 'ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല.
ലാല്‍സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാല്‍ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ഥ അര്‍ത്ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ അഭിവാദ്യം നേരുന്ന പാര്‍ട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളത്. കമ്യൂണിസ്റ്റു കഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാന് കല്പകവാടി തന്റെ സിനിമയ്ക്ക് 'ലാല്‍ സലാം' എന്ന പേരു നല്‍കിയത്.
English Summary: Senior Congress leader Cherian Philip has accused the Kerala government of politicizing the state-level felicitation for actor Mohanlal, who recently received the prestigious Dadasaheb Phalke Award. The controversy stems from the event’s title, "Vaanolam Malayalam: Laalsalaam", which Philip alleges is an attempt to "paint Mohanlal red" and associate him with communist ideology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗ്ലോബൽ വില്ലേജ് 30ാം സീസൺ ബുധനാഴ്ച (2025 ഒക്ടോബർ 15) ആരംഭിക്കും; ടിക്കറ്റ് നിരക്ക്, തുറക്കുന്ന സമയം തുടങ്ങി നിങ്ങളറിയേണ്ട പ്രധാന കാര്യങ്ങൾ
uae
• 2 days ago
'എനിക്ക് തരൂ എന്ന് പറഞ്ഞിട്ടില്ല, അവരെന്നെ വിളിച്ചു'; സമാധാന നൊബേലില്‍ പ്രതികരണവുമായി ട്രംപ്
International
• 2 days ago
ഭാര്യ ഒളിച്ചോടി, മദ്യപിച്ചെത്തിയ അച്ഛന് മൂന്ന് മക്കളെ കഴുത്തറത്ത് കൊലപ്പെടുത്തി
National
• 2 days ago
അബൂദബിയിലെ പ്രധാന റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടും: ഗതാഗതക്കുരുക്കിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്
uae
• 2 days ago
കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
Kerala
• 2 days ago
36 വർഷത്തിലധികമായി പ്രവാസി; ഖത്തറിൽ മലയാളി മരിച്ചു
qatar
• 2 days ago
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തി; 26 കാരന് 10 വർഷം തടവും, നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 2 days ago
മൂന്നരക്കോടി മലയാളിയുടെ 'സ്നേഹഭാരം' സന്തോഷം തന്നെ: സഞ്ജു സാംസണ്
Cricket
• 2 days ago
വിദ്യാര്‍ഥിനിക്കുനേരെ കെ.എസ്.ആര്.ടി.സി ബസില്‍ അതിക്രമം; കണ്ടക്ടര്‍ പൊലിസ് കസ്റ്റഡിയില്‍
Kerala
• 2 days ago
യുഎഇയിൽ വാഹനമോടിക്കാൻ ഇനി എളുപ്പമാണ്; നിങ്ങളുടെ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസ് ഇനി യുഎഇ ലൈസൻസാക്കി മാറ്റാം; കൂടുതലറിയാം
uae
• 2 days ago
മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് വേണ്ടി ചെയ്തു; ഇതിഹാസങ്ങളുടെ സ്വാധീനം
Football
• 2 days ago
കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു
Kuwait
• 2 days ago
വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 91,000 കടന്നു, റെക്കോര്‍ഡ്
Economy
• 2 days ago
വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്
crime
• 2 days ago
ബഹ്റൈൻ: 16.5 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയെന്ന് പറഞ്ഞു വ്യാജ സ്ക്രീന്‍ഷോട്ടുകള്‍ നല്കി; പ്രവാസി യുവതി അറസ്റ്റില്‍
bahrain
• 3 days ago
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൻ ഹരിയാന U19 ടീമിൽ; വൈകാരിക കുറിപ്പുമായി വീരേന്ദർ സെവാഗ്
Cricket
• 3 days ago
പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്,പൊലിസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസ്
Kerala
• 3 days ago
ഗസ്സ വംശഹത്യയെ അനുകൂലിച്ച വലതുപക്ഷ വാദി; മരിയക്ക് സമാധാന നൊബേലോ?
International
• 3 days ago
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത്
Kerala
• 3 days ago
തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, പ്രതി പിടിയിൽ
crime
• 3 days ago
ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 days ago