
എനിക്ക് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡാണ്, ഏത് റോളും എടുക്കും: സഞ്ജു

ഏഷ്യ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു സൂര്യകുമാർ യാദവും സംഘവും വിജയിച്ചു കയറിയത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് കിരീട നേട്ടമാണിത്.
ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ടൂർണമെന്റിൽ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്കിലും കൊണ്ടും മിന്നും പ്രകടനമായിരുന്നു മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കാഴ്ചവെച്ചത്. ടൂർണമെന്റിൽ തന്റെ ഓപ്പണിങ് പൊസിഷനിൽ ആയിരുന്നില്ല സഞ്ജു കളിച്ചിരുന്നത്. മിഡിൽ ഓർഡറിൽ കളിച്ചിട്ടും സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോൾ ഏഷ്യ കപ്പിൽ തന്റെ ബാറ്റിംഗ് പൊസിഷൻ മാറിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. തനിക്ക് മോഹൻലാലിന്റെ മനോഭാവമാണെന്നും ഏത് റോൾ ഏറ്റെടുക്കാനും സാധിക്കുമെന്നാണ് സഞ്ജു പറഞ്ഞത്. ഷാർജ സക്സസ് കോളേജിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മലയാളി താരം.
''എനിക്ക് ലാലേട്ടനെ മനോഭാവമാണ് ഏത് റോളും എടുക്കാം. ഏത് പൊസിഷനിൽ കളിച്ചാലും നമുക്ക് തിളങ്ങാനാവുമെന്ന് നമ്മൾ മനസിനെ പറഞ്ഞ് ബോധിപ്പിച്ചാൽ പിന്നെ ഒരു കുഴപ്പവുമില്ല. എന്നും കളിക്കുന്ന പോലെ പാഡും ധരിച്ചുകൊണ്ട് ആദ്യം തന്നെ പോകാതെ കുറച്ചു നേരം നിന്ന് ടീമും പരിശീലകനും ആവശ്യപ്പെടുന്നത് പോലെയുള്ള റോളുകൾ ചെയ്ത് കൊടുക്കും. ശ്രീലങ്കക്കെതിരെ കളിച്ചപ്പോൾ അൽപ്പം വേഗതയിൽ റൺസ് ഉയർത്തേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്'' സഞ്ജു സാംസൺ പറഞ്ഞു.
ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലെ ഇമ്പാക്ട് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. ത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു വിക്കറ്റിന് പിന്നിലും മികച്ചു നിന്നു. മത്സരത്തിൽ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
വിക്കറ്റ് കീപ്പിങ്ങിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡീസിനെ പുറത്താക്കിയതും സഞ്ജു തന്നെയാണ്. വരുൺ ചക്രവർത്തിയുടെ പന്തിൽ ഒരു മിന്നൽ സ്റ്റമ്പിങ്ങിലൂടെയാണ് സഞ്ജു മെൻഡീസിനെ മടക്കി അയച്ചത്. മത്സരത്തിൽ ഈ വിക്കറ്റ് വളരെ നിർണായകമായിരുന്നു. അർദ്ധ സെഞ്ച്വറി നേടി മിന്നും ഫോമിൽ നിൽക്കെയാണ് സഞ്ജു തകർപ്പൻ സ്റ്റാമ്പിങ്ങിലൂടെ താരത്തെ പുറത്താക്കിയത്.
Sanju Samson had a brilliant performance in both batting and wicketkeeping in the Asia Cup. Sanju did not play in his opening position in the tournament. Sanju said that he has Mohanlal's attitude and can take on any role.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ
Kerala
• a day ago
ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി
National
• a day ago
ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
oman
• a day ago
അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം
crime
• a day ago
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു
bahrain
• a day ago
പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി; ഇനി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
Kerala
• a day ago
UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം
Weather
• a day ago
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala
• a day ago
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• a day ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• a day ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• a day ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• a day ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• a day ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• a day ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 2 days ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 2 days ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 2 days ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 2 days ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• a day ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• a day ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 2 days ago