HOME
DETAILS

യുഎഇയില്‍ കളം പിടിക്കാന്‍ ചൈനയുടെ കീറ്റ; ഫുഡ് ഡെലിവറി രംഗത്തെ മത്സരം കടുക്കും

  
Web Desk
September 30 2025 | 13:09 PM

chinas keeta enters uae set to intensify food delivery competition

ദുബൈ: പ്രമുഖ ചൈനീസ് ഫുഡ് ഡെലിവറി കമ്പനിയായ കീറ്റയുമായി കരാറിൽ ഒപ്പുവെച്ച് യുഎഇ നിക്ഷേപ മന്ത്രാലയം. യുഎഇയിൽ കമ്പനിയുടെ ഓഫീസ് സ്ഥാപിക്കാനും ഡിജിറ്റൽ കൊമേഴ്‌സിന്റെയും എഐ-അധിഷ്ഠിത ലോജിസ്റ്റിക്‌സിന്റെയും സാധ്യതകൾ വിപുലീകരിക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

വൻ നിക്ഷേപവും തൊഴിലവസരങ്ങളും

കരാർ പ്രകാരം, അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ കീറ്റ യുഎഇയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി 350-ലധികം ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ 5,000-ത്തിലധികം യുഎഇ ആസ്ഥാനമായുള്ള ചെറുകിട ഇടത്തര വ്യവസായങ്ങളെ (Small and Medium Enterprises) കീറ്റയുടെ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേർക്കും. ഇതിനുപുറമേ ഡ്രോണുകളും ഓട്ടോണമസ് വാഹനങ്ങളും ഉൾപ്പെടുത്തി കീറ്റ എഐ-അധിഷ്ഠിത അവസാന മൈൽ ലോജിസ്റ്റിക്സും അവതരിപ്പിക്കും. കൂടാതെ പരിശീലന പരിപാടികളും നൂതനാശയ വർക്ക്‌ഷോപ്പുകളും ആരംഭിക്കും.

യുഎഇയുടെ പിന്തുണ

ഫെഡറൽ, എമിറേറ്റ് തലങ്ങളിലെ അധികാരികളുമായി ചേർന്നുള്ള കീറ്റയുടെ പ്രവർത്തനം യുഎഇ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. രാജ്യത്തെ ചട്ടക്കൂടുകൾക്ക് കീഴിൽ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും കീറ്റ ശ്രമം നടത്തുന്നുണ്ട്.

യുഎഇ 2031 വിഷനും ദേശീയ ഡിജിറ്റൽ സാമ്പത്തിക തന്ത്രത്തിനും അനുസൃതമായാണ് കീറ്റയുമായുള്ള യുഎഇയുടെ പങ്കാളിത്തം. ആഗോള നിക്ഷേപത്തിന്റേയും സാങ്കേതികവിദ്യ നയിക്കുന്ന വാണിജ്യത്തിന്റേയും കേന്ദ്രമാക്കി യുഎഇയെ മാറ്റുന്നതിന്റെ ഭാ​ഗമായാണ് ഈ കൂട്ടുകെട്ട്.

"ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മികച്ച ബിസിനസ് അന്തരീക്ഷവും യുഎഇയെ അന്താരാഷ്ട്ര വളർച്ചയ്ക്കുള്ള വേദിയാക്കുന്നു. ഈ കരാർ ദേശീയ നിക്ഷേപ തന്ത്രം 2031നും രാജ്യത്തിന്റെ വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കും ശക്തി പകരുന്നു." നിക്ഷേപ മന്ത്രി അൽസുവൈദി പറഞ്ഞു.

കീറ്റയുടെ ആഗോള യാത്ര

കീറ്റയുടെ സിഇഒ ടോണി ക്യു യുഎഇയുമായുള്ള കരാറിനെ ആഗോള യാത്രയിലെ നിർണ്ണായക ചുവടുവയ്പ്പ് എന്നാണ് വിശേഷിപ്പിച്ചത്. "നവീകരണത്തിനും വ്യാപാരത്തിനും യുഎഇ ഒരു പ്രധാന കേന്ദ്രമാണ്. ഈ കരാർ ഞങ്ങളുടെ ലക്ഷ്യങ്ങളെ യുഎഇയുടെ ദർശനവുമായി ഒന്നിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

chinese firm keeta is gearing up to launch in the uae, promising to shake up the food delivery market with fierce competition. discover how this move could transform the delivery landscape in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനമോടിക്കാൻ ഇനി എളുപ്പമാണ്; നിങ്ങളുടെ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസ് ഇനി യുഎഇ ലൈസൻസാക്കി മാറ്റാം; കൂടുതലറിയാം

uae
  •  4 days ago
No Image

 'അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് ഈ ചോര വീഴ്ത്തിയതെങ്കില്‍ നാട് മറുപടി പറയും'; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  4 days ago
No Image

മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് വേണ്ടി ചെയ്തു; ഇതിഹാസങ്ങളുടെ സ്വാധീനം

Football
  •  4 days ago
No Image

കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait
  •  4 days ago
No Image

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 91,000 കടന്നു, റെക്കോര്‍ഡ്

Economy
  •  4 days ago
No Image

വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്

crime
  •  4 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത് 

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, പ്രതി പിടിയിൽ

crime
  •  4 days ago
No Image

ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

പേരാമ്പ്ര സംഘര്‍ഷം; പൊലിസ് വാദം പൊളിയുന്നു; ഷാഫി പറമ്പിലിനെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago