HOME
DETAILS

ആരാധനാലയങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടു; പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്ത് പൊലിസ്

  
September 30 2025 | 13:09 PM

expat youth arrested for planning to bomb places of worship

കുവൈത്ത് സിറ്റി: രാജ്യത്തെ ആരാധനാലയങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്ത് കുവൈത്ത് സുരക്ഷാ സേന. കുവൈത്തിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു നിരോധിത സംഘടനയിൽ അംഗമാണ് ഇയാൾ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിനിടെ, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും, അവ എങ്ങനെ തയ്യാറാക്കാമെന്നും വിന്യസിക്കാമെന്നും ഉള്ള മാനുവലുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി ഒരു നിരോധിത ​ഗ്രൂപ്പുമായി ബന്ധമുള്ളയാളാണെന്നും അതിന്റെ പ്രത്യയശാസ്ത്രം സ്വീകരിച്ചതായും സമ്മതിച്ചു. സ്ഫോടകവസ്തുക്കൾ എങ്ങനെ നിർമ്മിക്കാമെന്ന് പഠിച്ചതായും ആരാധനാലയത്തിൽ വലിയ ആക്രമണം നടത്താൻ ആസൂത്രണം ചെയ്തതായും പ്രതി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ജാഗ്രതയുടെ ഭാഗമായാണ് അറസ്റ്റ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. “കുവൈത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താനോ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ആഭ്യന്തര മന്ത്രാലയം വെച്ചുപൊറുപ്പിക്കില്ല,” പ്രസ്താവനയിൽ വ്യക്തമാക്കി. അന്വേഷണങ്ങൾ തുടരുകയാണെന്നും സാധ്യമായ ഏത് ഭീഷണികളെയും നേരിടാൻ കൂടുതൽ സന്നദ്ധത പുലർത്തുമെന്നും അധികൃതർ പറഞ്ഞു.

police in the uae have arrested an expatriate youth accused of plotting to bomb places of worship. get the latest details on this shocking incident and the ongoing investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാ​ഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്

uae
  •  3 days ago
No Image

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം

crime
  •  3 days ago
No Image

പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

uae
  •  3 days ago
No Image

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍

Kerala
  •  3 days ago
No Image

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

qatar
  •  3 days ago
No Image

ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം'  ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന

International
  •  3 days ago
No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  3 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  3 days ago