HOME
DETAILS

പെട്രോൾ വാഹനങ്ങളുടെ കാലം കഴിയുന്നു; യുഎഇയിലെ ജനങ്ങൾക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളെന്ന് പഠനം

  
October 04, 2025 | 5:33 AM

uaes electric vehicle adoption soars

ദുബൈ: യുഎഇയിലെ 52 ശതമാനത്തിലധികം ജനങ്ങൾ പെട്രാൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) വാങ്ങുകയോ ലീസ് ചെയ്യുകയോ ചെയ്യുന്നുവെന്ന് പഠനം. കുറഞ്ഞ ഉപയോഗവും, പരിപാലന ചെലവിലെ കുറവുമാണ് ഇതിനു പ്രധാന കാരണം. റോളൻഡ് ബെർജർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

പരിസ്ഥിതി സംരക്ഷണവും ഇലക്ട്രിക് വാഹനങ്ങളുടെ മികച്ച സവിശേഷതകളുമാണ് ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ മറ്റ് പ്രധാന കാരണങ്ങൾ.

റോളൻഡ് ബെർജറിന്റെ 2025-ലെ ഇവി ചാർജിംഗ് സൂചിക വ്യക്തമാക്കുന്നത് പ്രകാരം, യുഎഇ ജിസിസി രാജ്യങ്ങളിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ മുന്നിലാണ്. 2024-ൽ ഏകദേശം 24,000 ബാറ്ററി-പ്ലഗ്-ഇൻ ഹൈബ്രിഡ് യൂണിറ്റുകൾ വിറ്റഴിച്ചു. അതേസമയം, സഊദി അറേബ്യയിൽ ഇലക്ട്രിക് വാഹന വിൽപ്പന 2023നെ അപേക്ഷിച്ച് പത്തിരട്ടി ഉയർന്ന് 11,000 യൂണിറ്റിലധികം എത്തി.

ഇവി ചാർജിംഗ് സ്റ്റേഷൻ വിന്യാസത്തിലും യുഎഇ മുന്നിലാണ്. 2025 ഓഗസ്റ്റ് വരെ ദുബൈയിൽ മാത്രം 1,270-ലധികം പൊതു ചാർജിംഗ് പോയിന്റുകളുണ്ട്. 

ഒക്ടോബർ 1-ന്, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എനോക് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. ഇതുപ്രകാരം, ദുബൈയിലെ എനോകിന്റെ ഫ്യുവൽ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ച ആവശ്യകത നിറവേറ്റാൻ ഇവി ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് വികസിപ്പിക്കും.

According to a study by Roland Berger, over 52% of UAE residents prefer buying or leasing electric vehicles (EVs) over petrol vehicles, driven by lower operating costs and maintenance expenses. The UAE government aims to have at least 10% of all vehicles on the road be electric by 2030, with around 100,000 electric and hybrid vehicles currently on the roads



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  3 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  3 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  3 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  3 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  3 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  3 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  3 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  3 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  3 days ago