HOME
DETAILS

ഒടുവിൽ ധോണിയേയും വെട്ടിവീഴ്ത്തി; ചരിത്ര റെക്കോർഡിൽ സർ ജഡേജയുടെ തേരോട്ടം

  
October 04, 2025 | 5:42 AM

ravindra jadeja break ms dhoni record in test cricket

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 448 റൺസിന്‌ അഞ്ചു വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മൂന്ന് താരങ്ങൾ സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ ഇന്ത്യ മികച്ച ടോട്ടൽ നേടുകയായിരുന്നു. കെഎൽ രാഹുൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യൻ നിരയിൽ സെഞ്ച്വറി നേടിയത്. 

ജഡേജ 176 പന്തിൽ നിന്നും പുറത്താവാതെ 104 റൺസ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. മത്സരത്തിൽ നേടിയ അഞ്ചു സിക്സറുകൾക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജഡേജ. 79 സിക്സുകളാണ് ജഡേജ ഇതുവരെ ടെസ്റ്റിൽ നേടിയിട്ടുള്ളത്. 78 സിക്സുകൾ നേടിയ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ മറികടന്നാണ് ജഡേജയുടെ മുന്നേറ്റം.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിരേന്ദർ സെവാഗ്‌, റിഷബ് പന്ത് എന്നിവരാണ്. ഇരുവരും 90 സിക്സുകളാണ് നേടിയിട്ടുള്ളത്. 88 സിക്‌സറുകൾ നേടിയ രോഹിത് ശർമയാണ് പട്ടികയിലെ രണ്ടാമൻ. 

ജഡേജക്ക് പുറമെ 210 പന്തിൽ 125 റൺസ് നേടി ജുറൽ സെഞ്ച്വറി സ്വന്തമാക്കി. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കെഎൽ രാഹുൽ 197 പന്തിൽ 100 റൺസാണ് നേടിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും മികച്ച പ്രകടനം നടത്തി. 100 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 50 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.

അതേസമയം ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. 

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ

ടാഗെനറൈൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അത്തനാസ്, ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്(വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്(ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമെൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്‌ഡൻ സീൽസ്

India declared their first innings at 448 for five in the first Test between India and West Indies. Ravindra Jadeja shone in the match by scoring an unbeaten 104 off 176 balls. Jadeja's innings was studded with six fours and five huge sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago