
മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

ദിയോറിയ: ഉത്തർപ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേതെന്ന് സ്ഥിരീകരിച്ചു. ടാങ്കിലെ വെള്ളം കുടിവെള്ളത്തിന് പുറമെ ശുചിമുറികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നതായി വെളിപ്പെട്ടതോടെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുന്നതായി രോഗികൾ പരാതി ഉന്നയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചാം നിലയിലുള്ള ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമേറിയതിനാൽ വലിയ തോതിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ അശോക് ഗവാൻഡേ (61) ആണ് മരിച്ചയാൾ എന്ന് തിരിച്ചറിഞ്ഞു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന ഇയാൾ ഉത്തർപ്രദേശിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. പരുക്കേറ്റ നിലയിൽ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസംമുട്ടലാണ് മരണകാരണം.
ടാങ്കിലെ വെള്ളം കുടിവെള്ളത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ശുചിമുറികൾക്കും മറ്റ് ആവശ്യങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് ആശുപത്രി അധികൃതർ വിശദീകരണം. ആർക്കും തടസമില്ലാതെ ടെറസിലേക്ക് പ്രവേശിക്കാമായിരുന്നെന്നും സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. ടെറസിൽ നിന്ന് മദ്യകുപ്പികളും ലഹരിവസ്തുക്കളും ലഭിച്ചതായി ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവം കൊലപാതകമാണോ എന്ന സംശയത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. മരിച്ച 61-കാരൻ ഗോരഖ്പൂരിലെ ബന്ധുക്കളെ കാണാൻ എത്തിയ ശേഷം എങ്ങനെ ദിയോറിയയിലെ മെഡിക്കൽ കോളേജിലെ വാട്ടർ ടാങ്കിൽ എത്തിയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം കുടുംബത്തിന് കൈമാറിയി.
A 61-year-old man's decomposed body was found in a water tank at Mahamaharsi Devaraha Baba Medical College in Deoria, Uttar Pradesh, after patients reported a foul smell. The tank's water was used for toilets and other purposes, revealing serious lapses in hospital security. The man, identified as Ashok Gawande from Maharashtra, died of asphyxiation, and police suspect murder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ
National
• 5 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു
Kerala
• 5 hours ago
കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു
Kerala
• 6 hours ago
ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി
National
• 6 hours ago
ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്
oman
• 7 hours ago
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം
Cricket
• 7 hours ago
ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത
uae
• 7 hours ago
ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്
National
• 8 hours ago
വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്
Cricket
• 8 hours ago
ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ
uae
• 8 hours ago
ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം
National
• 9 hours ago
മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?
International
• 9 hours ago.png?w=200&q=75)
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 9 hours ago
ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ
Cricket
• 9 hours ago
ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്
Football
• 10 hours ago
ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം
uae
• 11 hours ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ
Cricket
• 11 hours ago
നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
Saudi-arabia
• 11 hours ago
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Kerala
• 9 hours ago
ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി
uae
• 10 hours ago
രാജസ്ഥാന് ഇനി പുതിയ നായകൻ, സഞ്ജുവും മറ്റൊരു സൂപ്പർതാരവും ടീം വിടുന്നു; റിപ്പോർട്ട്
Cricket
• 10 hours ago