HOME
DETAILS

പുതിയ മെഡി.കോളജുകളിൽ ഡോക്ടർ തസ്തികകളില്ല; സർക്കാരിന്റെ കബളിപ്പിക്കൽ നാടകത്തിനെതിരേ ഡോക്ടർമാർ സമരത്തിലേക്ക്

  
എൻ.സി ഷെരീഫ്
October 14, 2025 | 2:25 AM

There are no doctor posts in new medical colleges Doctors go on strike against the governments deception drama

മഞ്ചേരി: പുതുതായി അനുവദിച്ച വയനാട്, കാസർകോട് മെഡിക്കൽ കോളജുകൾക്ക് നാഷനൽ മെഡിക്കൽ കമ്മിഷൻ്റെ അനുമതി ലഭിക്കാൻ സർക്കാർ തുടങ്ങിയ കബളിപ്പിക്കൽ നാടകത്തിനെതിരേ ഡോക്ടർമാർ സമരത്തിലേക്ക്. പുതിയ മെഡിക്കൽ കോളജുകൾ അനുവദിച്ചെങ്കിലും 98 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാതെ മറ്റിടങ്ങളിൽ നിന്ന് സ്ഥലംമാറ്റം തുടരുകയാണ്.

വയനാട്, കാസർകോട് മെഡിക്കൽ കോളജുകൾക്ക് ഈ അടുത്താണ് നാഷനൽ മെഡിക്കൽ കമ്മിഷൻ്റെ താൽക്കാലിക അംഗീകാരം ലഭിച്ചത്. രണ്ടിടങ്ങളിലും എൻ.എം.സിയുടെ പരിശോധന നടന്നപ്പോൾ ഡോക്ടർമാർ ഉണ്ടെന്ന് വരുത്തിതീർക്കാൻ മറ്റിടങ്ങളിൽ നിന്ന് ഡോക്ടർമാരെ എത്തിച്ചിരുന്നു. ഇതിനെ എതിർത്തെങ്കിലും അംഗീകാരം ലഭിച്ചാൽ ഉടൻ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അംഗീകാരം നേടിയിട്ടും തസ്തിക സൃഷ്ടിക്കാൻ നടപടി ഉണ്ടായില്ല. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സർക്കാറിനെതിരേ തുറന്ന സമരം തീരുമാനിച്ചത്. ഇന്നലെ മുതൽ വിദ്യാർഥികളുടെ എല്ലാ കോഴ്സുകളുടെയും തിയറി ക്ലാസ് ബഹിഷ്കരിച്ച ഡോക്ടർമാർ ഇന്ന് നടക്കുന്ന ഹെൽത്ത് സമ്മിറ്റിൽ നിന്ന് വിട്ടുനിൽക്കും. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നിന്ന് നിരന്തരം സ്ഥലംമാറ്റം തുടരുന്നതാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്.  വയനാട് 42 ഡോക്ടർമാരും കാസർകോട് 56 പേരും വേണം. ഇത്രയും തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം മറ്റു മെഡിക്കൽ കോളജുകളിൽ നിന്ന് സ്ഥലംമാറ്റം തുടരുകയാണെന്ന് കെ.ജി.എം.സി.ടി.എ ജനറൽ സെക്രട്ടറി ഡോ.സി.എസ് അരവിന്ദ് സുപ്രഭാതത്തോട് പറഞ്ഞു. മറ്റിടങ്ങളിൽ നിന്ന് ഡോക്ടർമാരെ എത്തിച്ച് വയനാട്ടിലും കാസർക്കോടും  ജീവനക്കാർ ഉണ്ടെന്ന് വരുത്തിതീർത്ത് സർക്കാർ എൻ.എം.സിയെ കബളിപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. പ്രവേശന തസ്തികയിലെ ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, ഡി.എ കുടിശ്ശിക നൽകുക, അന്യായമായി പെൻഷൻ നിയന്ത്രിക്കുന്ന സീലിംങ് പരിധി ഉയർത്തുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാറിന് മുന്നിൽ വച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  2 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  2 days ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  2 days ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  3 days ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  3 days ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍

Kerala
  •  3 days ago

No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  3 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  3 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  3 days ago