HOME
DETAILS

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം 34 വർഷത്തെ ചരിത്രം തകർത്ത് സൂപ്പർതാരം

  
October 27, 2025 | 1:02 PM

Indian player Prithvi Shaw shines in Ranji Trophy with double century

രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ താരം പൃഥ്വി ഷാ. മഹാരാഷ്ട്രയുടെ താരമായ പൃഥ്വി ഷാ ചണ്ഡീഗഢ് ടീമിനെതിരെയാണ് ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടിയത്. 156 പന്തിൽ നിന്നും 222 റൺസ് നേടിയാണ് താരം തിളങ്ങിയത്. 29 ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം അടിച്ചെടുത്തത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 141 പന്തിൽ നിന്നുമാണ് പൃഥ്വി ഷാ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്.

1991 രഞ്ജി സീസണിൽ രാജേഷ് ബോറ നേടിയ ഇരട്ട സെഞ്ച്വറി റെക്കോർഡ് തകർത്താണ് പൃഥ്വി ഷായുടെ കുതിപ്പ്. അസം താരമായ രാജേഷ് ബോറ ബീഹാറിനെതിരെ 156 പന്തുകളിൽ നിന്നുമാണ് ഡബിൾ സെഞ്ച്വറി നേടിയത്. ഈ നേട്ടത്തിൽ ഒന്നാമതുള്ളത് മുൻ ഇന്ത്യൻ താരമായ രവി ശാസ്ത്രിയാണ്. 1984ൽ ബറോഡക്കെതിരെ മുംബൈ താരമായ രവി ശാസ്ത്രി 123 പന്തിൽ നിന്നുമായിരുന്നു ഡബിൾ സെഞ്ച്വറി നേടിയത്. 

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 313 റൺസാണ് മഹാരാഷ്ട്ര നേടിയത്. റിതുരാജ് ഗെയ്ക്‌വാദിന്റെ സെഞ്ച്വറി കരുത്തിലാണ് മഹാരാഷ്ട്ര മികച്ച സ്കോർ നേടിയത്. 163 പന്തിൽ 15 ഫോറുകൾ അടക്കം 116 റൺസാണ് ഗെയ്ക്‌വാദ് നേടിയത്. സൗരഭ് നവാലെ, അർഷിൻ കുൽക്കർണി എന്നിവർ അർദ്ധ സെഞ്ച്വറി നേടിയും തിളങ്ങി. 

ഒന്നാം ഇന്നിങ്സിൽ ചണ്ഡീഗഢ് 209 റൺസിന്‌ പുറത്തായി വിക്കി ഒസ്റ്റ്വാൾ ആറ് വിക്കറ്റുകൾ നേടി മഹാരാഷ്ട്രയുടെ ബൗളിങ്ങിൽ നിർണായകമായി. ചണ്ഡീഗഢ് നിരയിൽ രാമൻ ബിഷ്ണോയ്, നിഷുങ്ക് ബിർള എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 

രണ്ടാം ഇന്നിങ്സിൽ പൃഥ്വി ഷായുടെ ഡബിൾ സെഞ്ച്വറി കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. പൃഥ്വി ഷാക്ക് പുറമെ സിദ്ധേഷ് വീർ അർദ്ധ സെഞ്ച്വറിയും നേടി തിളങ്ങി. 464 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചണ്ഡീഗഢ് 129 റൺസിന്‌ ഒരു വിക്കറ്റ് എന്ന നിലയിലാണ്. 

Indian player Prithvi Shaw shines in Ranji Trophy with double century. Maharashtra player Prithvi Shaw showed his strength by scoring a double century against Chandigarh team. The player shined by scoring 222 runs from 156 balls. The player hit 29 fours and five sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  7 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  7 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  7 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  7 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  7 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  7 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  7 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  7 days ago