HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

  
Web Desk
October 28, 2025 | 10:17 AM

sabarimala-gold-theft-case-murari-babu-in-sit-custody-questioning-with-unnikrishnan-potty

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് മുരാരി ബാബുവിനെ എസ്.ഐ.ടി കസ്റ്റഡിയിലെടുക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താല്‍ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. അതിനാല്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. സന്നിധാനത്തെത്തി തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. 

മുരാരി ബാബുവും മറ്റുള്ളവരുമായിട്ടുള്ള ഗൂഢാലോചന കണ്ടെത്തുക, മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് എസ്.ഐ.ടി കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നത്. ഒക്ടോബര്‍ 30 വരെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടന്‍ പൂര്‍ത്തിയാക്കും.

സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം രണ്ടാം ഘട്ടത്തിലാണ്. അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്.രേഖകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. ഗൂഢാലോചനയില്‍ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ്ണപ്പാളികള്‍ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ കൂടിയായ മുരാരി ബാബു. വിവാദ ഇടനിലക്കാരന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തത്. പോറ്റിക്ക് സ്വര്‍ണ്ണം കടത്താന്‍ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു.

മുരാരി ബാബുവിന്റെ പ്രവര്‍ത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാന്‍ കാരണമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.സ്വര്‍ണ്ണക്കൊള്ളക്ക് വഴിതെളിച്ച നിര്‍ണ്ണായക ആസൂത്രണത്തിന് പിന്നില്‍ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിന്‍സിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു കേസിലെ രണ്ടാം പ്രതിയാണ്.

 

English Summary: In the Sabarimala gold theft case, the Ranni court has granted the Special Investigation Team (SIT) four days of custody of Murari Babu, the former Devaswom Board Administrative Officer. The SIT plans to question Murari Babu and Unnikrishnan Potty together to gather more information about the conspiracy and the financial dealings between them. Evidence collection at Sabarimala may also take place during the custody period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  5 minutes ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  6 minutes ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  25 minutes ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  32 minutes ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  34 minutes ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  an hour ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  an hour ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 hours ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  2 hours ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  2 hours ago