കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ
കൊല്ലം: വിദഗ്ധ ചികിത്സയ്ക്കായി രോഗിയുമായി പോയ ആംബുലൻസിന് നേരെ കൊല്ലം പത്തനാപുരത്ത് ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ ടൗണിൽ നിരയായി വാഹനമോടിച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പത്തനാപുരം ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദു എന്ന രോഗിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കൊട്ടിയത്തിന് സമീപം വെച്ച് ആക്രമിക്കപ്പെട്ടത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. വാഹനത്തിന്റെ കണ്ണാടി ചില്ല് അടിച്ച് തകർത്തു. ഡ്രൈവറുടെ വാച്ചും അക്രമികൾ കവർന്നു. സംഭവം നടക്കുമ്പോൾ രോഗി ആംബുലൻസിൽ ഉണ്ടായിരുന്നു.
അക്രമത്തിൽ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി. വൈകുന്നേരം പത്തനാപുരം ടൗണിൽ ആംബുലൻസുകൾ നിരയായി ഓടിച്ചായിരുന്നു ഡ്രൈവർമാരുടെ പ്രതിഷേധ പ്രകടനം. ബീക്കൺ ലൈറ്റുകൾ തെളിയിച്ചും എന്നാൽ അലാറം ഓഫ് ചെയ്തും നടത്തിയ ഈ പ്രതിഷേധം വേറിട്ടതായിരുന്നു. അതേസമയം, അക്രമികളെ തിരിച്ചറിഞ്ഞതായും എന്നാൽ ഇവർ നിലവിൽ ഒളിവിലാണെന്നും പൊലിസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
an ambulance carrying a patient in kollam was attacked by a gang on a bike, allegedly for not giving way. the driver was assaulted, the vehicle's mirror was smashed, and his watch was stolen. in protest, ambulance drivers held an unusual demonstration by driving their ambulances in a line through the town with their beacon lights on, but their alarms off. the accused are currently absconding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."