HOME
DETAILS

ഫുട്ബോളിലെ എന്റെ ആരാധനാപാത്രം ആ താരമാണ്: മെസി

  
October 30, 2025 | 7:26 AM

Lionel Messi reveals which player his idol in football

അർജന്റൈൻ ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ ഇതിഹാസ താരങ്ങളാണ് ലയണൽ മെസിയും ഡീഗോ മറഡോണയും. ഇരുവർക്കും അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. ഇപ്പോൾ മറഡോണയോടുള്ള തന്റെ ആരാധനയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മെസി. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മറഡോണയെക്കുറിച്ച് മെസി സംസാരിച്ചത്. 

"ഞങ്ങളെ സംബന്ധിച്ചിടത്തോളം മറഡോണ വലിയ ഒരു ആരാധനാപാത്രമായിരുന്നു. ഫുട്ബോളിൽ അദ്ദേഹം ചെയ്ത കാര്യങ്ങളെല്ലാം ഞങ്ങൾ ആരാധിച്ചിരുന്നു. എന്റെ ചെറുപ്പകാലങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ കളികൾ അധികമൊന്നും കണ്ടിട്ടില്ല. എങ്കിലും ഡീഗോക്ക് എല്ലാത്തിനെയും മറികടക്കാൻ കഴിയുമായിരുന്നു'' മെസി പറഞ്ഞു. 

അർജന്റീനക്ക് 1986ലെ ലോകകപ്പ് നേടിക്കൊടുത്തത് മറഡോണയായിരുന്നു. അർജന്റീനയുടെ പരിശീലകനാണ് മറഡോണ പ്രവർത്തിച്ചിട്ടുണ്ട്.  2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു. 

1986ന് ശേഷം നീണ്ട വർഷക്കാലം അർജന്റീനക്ക് ലോക കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നീണ്ട കാലത്തേ അവസാനിപ്പിച്ചുകൊണ്ട് 2022ലെ ലോകകപ്പ് അർജന്റീന സ്വന്തമാക്കിയത് മെസിയുടെ മികവിലായിരുന്നു. 2022ൽ ഫ്രാൻസിനെ കീഴടക്കിയാണ് മെസിയും സംഘവും ലോകത്തിന്റെ നെറുകയിൽ എത്തിയത്. ലോകകപ്പിന് പുറമെ അർജന്റീന സമീപകാലങ്ങളിൽ നാല് കിരീടങ്ങളാണ് സ്വന്തമാക്കിയത്. രണ്ട് കോപ്പ അമേരിക്ക, ഫൈനൽ സീമ എന്നീ കിരീടങ്ങളാണ് അർജന്റീന ലോകകപ്പിന് പുറമെ സ്വന്തമാക്കിയത്. 

അതേസമയം മെസി നിലവിൽ എംഎൽഎസ് ക്ലബായ ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പിഎസ്ജിയിൽ നിന്നും ഇന്റർ മയാമിക്കൊപ്പം ചേരുന്നത്. അമേരിക്കൻ ക്ലബിനൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ കരാർ മെസി പുതുക്കിയിരുന്നു. പുതിയ കരാർ പ്രകാരം മെസി 2028 വരെയാണ് ഇന്റർ മയാമിയിൽ പന്ത് തട്ടുക. ഈ വർഷം അവസാനം ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുമെന്ന സാഹചര്യത്തിൽ താരത്തിന്റെ ഭാവിയെക്കുറിച്ച് ധാരാളം ചർച്ചകൾ നിലനിന്നിരുന്നു. എന്നാൽ ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് മെസി ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെച്ചത്. 

Lionel Messi and Diego Maradona are two legendary players who have made great contributions to Argentine football. Both have a big place in the history of Argentine football. Now Messi has opened up about his admiration for Maradona.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  3 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  3 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  3 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  3 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  3 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago