'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ആരും പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിലെ പൈലറ്റുമാരിലൊരളായ സുമീത് സബര്‍വാളിന്റെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രിം കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്.
അഹമ്മദാബാദ് വിമാനാപകടം വളരെ നിര്‍ഭാഗ്യകരമാണ്. എന്നാല്‍, വിമാനദുരന്തത്തില്‍ മകന്‍ കുറ്റപ്പെടുത്തപ്പെടുന്നു എന്നതിന്റെ പേരില്‍ അതിന്റെ ഭാരം നിങ്ങള്‍ ചുമക്കേണ്ടതില്ല. ആര്‍ക്കും നിങ്ങളുടെ മകനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല' ഹരജിക്കാരനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
എയര്‍ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇന്ധനനിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ആക്കിയതെന്ന് ചോദിക്കുമ്പോള്‍ താനല്ലെന്ന് നിങ്ങളുടെ മകന്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മറ്റൊരു ജസ്റ്റിസായ ബാച്ചിയും ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പടെയുള്ള വിദേശ മാധ്യമങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങിനെ വിമര്‍ശിച്ച സുപ്രിംകോടതി റിപ്പോര്‍ട്ട് ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും നിരീക്ഷിച്ചു.
ശരിയായ അന്വേഷണമല്ലെന്ന് ഹരജിക്കാരന്‍രെ അഭിഭാഷകന്‍
വിമാനദുരന്തം സംബന്ധിച്ച് ഇപ്പോള്‍ ശരിയായ അന്വേഷണമല്ല നടക്കുന്നതെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയില്‍ വാദിച്ചു. പിന്നാലെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയുമായി മുന്നോട്ട് പോകാമെന്ന് കോടതി ഹരജിക്കാരന്റെ അഭിഭാഷകനോട് വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കോടതി കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായവും തേടിയിട്ടുണ്ട്. കേസ് നവംബര്‍ 10ന് വീണ്ടും കോടതി പരിഗണിക്കും.
ജൂണ്‍ 12 നായിരുന്നു അഹ്‌മദാബാദ് വിമാന ദുരന്തം. ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787 ഡ്രീം ലൈനര്‍ വെറും 32 സെക്കന്‍ഡുകള്‍ക്കകമാണ് തകര്‍ന്നുവീണത്. ഇതില്‍ 260 പേരാണ് മരിച്ചത്.
the supreme court consoled the father of the pilot involved in the ahmedabad plane crash, saying he should not feel guilty as it was not his son’s fault. the court also strongly criticized a foreign media report for misrepresenting the incident and the pilot’s role.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."