HOME
DETAILS

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

  
November 14, 2025 | 2:14 PM

uaes 54th national day celebrations sharjah prepares for eid al ittihad

ഷാർജ: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്കായി ഷാർജ ഒരുങ്ങുന്നു. 1971 ഡിസംബർ 2ന് രാജ്യം സ്ഥാപിതമായതിന്റെ സ്മരണാർത്ഥമാണ് യുഎഇ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഷാർജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

നാല് പ്രധാന കേന്ദ്രങ്ങളിലായാണ് ഇത്തവണത്തെ ആഘോഷങ്ങൾ ശ്രദ്ധ നടക്കുന്നത്. നവംബർ 19 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് അൽ സിയൂഹ് ഫാമിലി പാർക്കിൽ വെച്ച് പരിപാടിളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന്, ഡിസംബർ 2 വരെ ഇവിടെ ആഘോഷങ്ങൾ തുടരും.

ക്ഷീഷ പാർക്ക്, ഷാർജ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും നവംബർ 19 മുതൽ ഡിസംബർ 2 വരെ ദിവസവും പരിപാടികൾ ഉണ്ടാകും. പരമ്പരാഗത പ്രകടനങ്ങൾ, യുവജന സംവാദങ്ങൾ, കുട്ടികളുടെ പരിപാടികൾ എന്നിവ ഇവിടെ നടക്കും.

ഈ വർഷം ആദ്യമായി, അൽ ലയ്യ കനാൽ ആഘോഷ വേദിയാകും. നവംബർ 28 മുതൽ ഡിസംബർ 2 വരെ ഇവിടെ ദേശീയ പ്രകടനങ്ങളും കുടുംബ ബിസിനസ്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങളും ഉണ്ടാകും.

ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി, നവംബർ 29-ന് ഖോർഫക്കാൻ ആംഫിതിയേറ്ററിൽ വർണ്ണാഭമായ സംഗീത സായാഹ്നം അരങ്ങേറും. എമിറാത്തി സൂപ്പർ താരങ്ങളായ ഹുസൈൻ അൽ ജാസ്മി, ഫൗദ് അബ്ദുൽവാഹിദ് എന്നിവർ പങ്കെടുക്കുന്ന ഈ രാത്രി മികച്ചൊരു സം​ഗീതവിരുന്നൊരുക്കും.

അതേസമയം, ഈദ് അൽ ഇത്തിഹാദിന്റെ ഭാ​ഗമായി അബൂദബിയിലും, ദുബൈയിലും വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. 

ദുബൈയിലെ പ്രധാന ആഘോഷങ്ങൾ

  • ഗ്ലോബൽ വില്ലേജ്: ​ഗ്ലോബൽ വില്ലേജിൽ ഡിസംബർ 1 മുതൽ 3 വരെ രാത്രി 9 മണിക്ക് കരിമരുന്ന് പ്രദർശനം നടക്കും.
  • ഡിസംബർ 1-നും 2-നും യുഎഇ തീമിലുള്ള ഡ്രോൺ ഷോകള്‍ അരങ്ങേറും. 
  • പ്രധാന വേദിയിൽ ദിവസവും രണ്ടുതവണ 'ഫ്രം ദി ഡെസേർട്ട് ടു ദി സ്റ്റാർസ്' എന്ന നൃത്തനാടകം അവതരിപ്പിക്കും. പരമ്പരാഗത യോല, ഹർബിയ ഷോകളും നടക്കും.
  • ഡിസംബർ 1-ന് രാത്രി 9 മണിക്ക് ഖാലിദ് മുഹമ്മദിന്റെ സംഗീത പരിപാടി നടക്കും.
  • ജെബിആർ ദി ബീച്ച് (The Beach at JBR): ഡിസംബർ 2-ന് രാത്രി 9 മണിക്ക് ഇവിടെ കരിമരുന്ന് പ്രദർശനം നടക്കും. 

അബൂദബിയിലെ പ്രധാന ആഘോഷങ്ങൾ

യാസ് ഐലൻഡ് വാട്ടർഫ്രണ്ട്: ഡിസംബർ 2-3 രാത്രി ഇവിടെ കരിമരുന്ന് പ്രദർശനം ഉണ്ടാകും. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങുന്ന ആഘോഷങ്ങളിൽ, സാംസ്കാരിക പ്രകടനങ്ങൾ, ഫാൽക്കൺ പ്രദർശനങ്ങൾ, 54 പതാകകൾ ഉൾക്കൊള്ളുന്ന ഫ്ലാഗ് ഗാർഡൻ എന്നിവയുണ്ടാകും.

  • എമിറാത്തി കരകൗശല വസ്തുക്കൾ, മൈലാഞ്ചി, കാലിഗ്രാഫി, കോഫി പോർട്രെയ്റ്റുകൾ, പ്രാദേശിക ഭക്ഷണം, ക്ലാസിക് കാർ പ്രദർശനം എന്നിവയും സന്ദർശകർക്ക് ആസ്വദിക്കാം.
  • എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന കരിമരുന്ന് പ്രദർശനത്തോടെ ആഘോഷങ്ങൾ അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

The United Arab Emirates is gearing up to celebrate its 54th National Day, Eid Al Ittihad, on December 2, marking the country's establishment in 1971. Sharjah is hosting a range of events from November 19 to December 2, showcasing the nation's rich culture and heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  a day ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  a day ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  a day ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  a day ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  a day ago