'മമ്മി എന്നോട് ക്ഷമിക്കണം, അവസാനമായി ഒന്നുകൂടി വേദനിപ്പിക്കുകയാണ്'; മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കിയ 16-കാരന്റെ മരണത്തിന് കാരണം അധ്യാപകരെന്ന് ആത്മഹത്യാക്കുറിപ്പ്
ന്യൂഡൽഹി: ഡൽഹിയിൽ ഞെട്ടിക്കുന്ന സംഭവം. സ്കൂളിലെ അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മാനസിക പീഡനം സഹിക്കവയ്യാതെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
മരണപ്പെട്ട 16-കാരൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, തന്റെ മരണത്തിന് കാരണം മൂന്ന് അധ്യാപകരും സ്കൂൾ പ്രിൻസിപ്പലുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. "മമ്മി ക്ഷമിക്കണം, ഞാൻ പലതവണ നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിച്ചിട്ടുണ്ട് . അവസാനമായി ഞാൻ ഒന്നു കൂടി അത് ചെയ്യുകയാണ്. സ്കൂളിലെ അധ്യാപകരാണ് ഇതിന് കാരണം. എന്താ ഞാൻ പറയുക?"- എന്നും കുറിപ്പിൽ പറയുന്നു. ഇന്നലെ രാവിലെ 7.15-നോടടുത്ത് പതിവുപോലെ സ്കൂളിലേക്ക് പോയതാണ് 16-കാരൻ. എന്നാൽ ഉച്ചയ്ക്ക് 2.45-ഓടെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരുക്കേറ്റ് കുട്ടി കിടക്കുന്നുവെന്ന വിവരമാണ് പിതാവിന് ലഭിക്കുന്നത്. ഉടൻ തന്നെ ബി.എൽ.കപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പിതാവ് വിവരം നൽകിയ ആളോട് ആവശ്യപ്പെട്ടെങ്കിലും, കുടുംബം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.
മകനെ അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും കാണിച്ച് കുട്ടിയുടെ പിതാവ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
A 16-year-old student in Delhi tragically committed suicide by jumping from a metro station, leaving behind a suicide note that blamed his school principal and teachers for mentally harassing him. His father has filed a complaint against the school authorities. delhi metro suicide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."