HOME
DETAILS
MAL
കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു
November 25, 2025 | 10:35 AM
കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ ഉണ്ടായ ദുരന്തത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ കൂടാളി പിരിയപ്പന്‍ വീട്ടില്‍ മുരിക്കന്‍ രാജേഷ് (38) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഈ മാസം 12ന് അബ്ദല്ലിയിലെ എണ്ണഖനി കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചിരുന്നു. തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40)യും കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43)ഉം മരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റൊരു ദുരന്തം കൂടി റിപ്പോര്‍ട്ട്‌ചെയ്തത്.
Summary: Malayali dies in accident at oil drilling facility in Kuwait
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."