വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഹാക്കിംഗ് തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഉത്തർപ്രദേശ് പൊലിസ് ഉദ്യോഗസ്ഥനായ പ്രവീൺ കുമാർ (36) ആണ് പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായത്. പ്രതാപ്ഗഢ് ജില്ലയിലെ പൊലിസ് സൂപ്രണ്ടിന്റെ കോൾ സർവൈലൻസ് ഓഫീസറാണ് പിടിയിലായ പ്രതിയെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, ലൈവ് ലൊക്കേഷൻ, ഫോൺ കോൾ രേഖകൾ എന്നിവ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ചോർത്തി ലക്ഷക്കണക്കിന് രൂപ തട്ടിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
വ്യക്തിവിവരങ്ങൾ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി. ജോസ്, സഹായി അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേൽ എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജോയലായിരുന്നു ഹാക്കിംഗിന്റെ പ്രധാന ബുദ്ധികേന്ദ്രം. ആവശ്യപ്പെടുന്നവരുടെ ഏത് വിവരങ്ങളും ഇയാൾ ഹാക്ക് ചെയ്ത് നൽകുമായിരുന്നു. കമിതാക്കളാണ് കൂടുതലും വിവരങ്ങൾ ചോർത്തുന്നതിനായി ഇവരെ സമീപിച്ചിരുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ നിർദ്ദേശത്തെ തുടർന്ന് പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജോയലിനെ പിടികൂടിയത്. ജോയലിനെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാം പ്രതിയായ പെൺസുഹൃത്ത് ഹിരാൽ ബെൻ അനൂജ് പട്ടേലിനെക്കുറിച്ച് സൂചന ലഭിച്ചത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ പ്രവീൺ കുമാറിലേക്ക് അന്വേഷണമെത്തുന്നത്. ലൈവ് ലൊക്കേഷനും ഫോൺ കോൾ രേഖകളും ചോർത്തി ജോയലിന് നൽകിയിരുന്നത് പ്രവീൺ കുമാറായിരുന്നു.
പണം വാങ്ങി ഏത് രാജ്യത്തുള്ളവരുടെയും വ്യക്തിവിവരങ്ങൾ ചോർത്താൻ കഴിവുള്ള സംഘത്തിലെ മൂന്നാമനാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
A police officer from Uttar Pradesh, identified as Praveen Kumar (36), the key conspirator in a major hacking and data theft case, has been arrested in Pathanamthitta. Kumar, a Call Surveillance Officer under the Superintendent of Police in Pratapgarh district, was part of a gang that allegedly stole personal details, live locations, and call records of individuals across the country for lakhs of rupees. T
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."