സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി
തിരുവനന്തപുരം: രാവിലെ സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നിർബന്ധിച്ച് വിട്ട എട്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ നാറാണിയിൽ രതീഷ്-ബിന്ദു ദമ്പതികളുടെ ഏകമകൻ അനന്തുവാണ് (13) മരിച്ചത്.
കാരക്കോണം പി.പി.എം. ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു അനന്തു. ഇന്നലെ രാവിലെ കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കൾ നിർബന്ധിച്ച് അയക്കുകയായിരുന്നു. വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ അനന്തുവിനെ രാത്രിയോടെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് വീട്ടുകാർ കണ്ടത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തു ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വെള്ളറട പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056
A class eight student, who was reluctant to attend school and was compelled to go by his parents, tragically died by suicide shortly after returning home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."