അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
തിരുവനന്തപുരം: മദ്യപാനിയായ അച്ഛൻ്റെ ക്രൂരമായ മർദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി ചികിത്സയിൽ തുടരുകയാണ്.
ക്രൂരപീഡനത്തിൻ്റെ വിവരങ്ങൾ
മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുന്നത് പതിവാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.മദ്യപിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛൻ മർദനം അഴിച്ചുവിടാറുള്ളത്.മർദനത്തിനുശേഷം രാത്രിയിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും കുട്ടി പറയുന്നു.പെൺകുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സ്കൂളിൽ പോകാനോ പഠിക്കാനോ അച്ഛൻ അനുവദിക്കാറില്ലെന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെന്നും പെൺകുട്ടി തൻ്റെ ഫോൺ സംഭാഷണത്തിലൂടെ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു.
പുറത്തുവന്ന തെളിവുകൾ
പെൺകുട്ടി സംസാരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദസന്ദേശമാണ് അച്ഛൻ്റെ ക്രൂരതകൾ പുറത്തുവരാൻ കാരണമായത്. ഈ സന്ദേശത്തിൽ കുട്ടി താൻ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."