ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം യശ്വസി ജെയ്‌സ്വാൾ. ഒരിക്കൽ ഇന്ത്യൻ ടീമിന്റെ നായകനാവാൻ തനിക്ക് കഴിയുമെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമാണ് ജെയ്‌സ്വാൾ പറഞ്ഞത്. ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് രാജസ്ഥാൻ റോയൽസ് താരം ഇക്കാര്യം പറഞ്ഞത്.
''അതെ തീർച്ചയായും. എനിക്ക് ഇന്ത്യയുടെ ക്യാപ്റ്റനാവാൻ കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, എന്തുകൊണ്ട് കഴിയില്ല? ഞാൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും. ശരിയായ സമയം വരുമ്പോൾ അത് സംഭവിക്കും" യശ്വസി ജെയ്‌സ്വാൾ പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 121 പന്തിൽ പുറത്താവാതെ 116 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനും ജെയ്‌സ്വാളിന് സാധിച്ചു. സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ എന്നിവരാണ് ജെയ്‌സ്വാളിന് പുറമെ മൂന്ന് ഫോർമാറ്റുകളിലും നൂറക്കം കടന്നവർ.
Young Indian player Yashwasi Jaiswal has answered the question of whether he can become the captain of the Indian team. Jaiswal said that he can become the captain of the Indian team one day and will work hard for it. The Rajasthan Royals player said this in an interview with Aaj Tak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."