റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം
പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് റീകൗണ്ടിങ്ങിലൂടെ തിളക്കമാർന്ന വിജയം. പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് നാടകീയമായ വഴിത്തിരിവിലൂടെ ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യഘട്ടത്തിൽ ഫലം വന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ ശ്രീനാദേവി തോറ്റെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പിന്നീട് നടന്ന റീകൗണ്ടിങ്ങിൽ എൽഡിഎഫ് സ്ഥാനാർഥി ശ്രീലത രമേശിനെ 196 വോട്ടുകൾക്ക് പരാജയപ്പെടുത്തി ശ്രീനാദേവി വിജയം ഉറപ്പിച്ചു.
പാർട്ടി വിട്ട് കോൺഗ്രസിലേക്ക്
സിപിഐയുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. പാർട്ടിയിലെ അഴിമതി ചോദ്യം ചെയ്തതാണ് രാജിയിലേക്ക് നയിച്ചതെന്നായിരുന്നു അവരുടെ നിലപാട്. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് താൻ സിപിഐ വിട്ടെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ശ്രീനാദേവി മാധ്യമങ്ങളെ അറിയിച്ചത്.
ബലാത്സംഗ കേസിൽ കോൺഗ്രസ് എം.എൽ.എയുമായി ബന്ധപ്പെട്ട് ശ്രീനാദേവിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായിരുന്നു. ഈ വിഷയത്തിൽ സിപിഐ നേതൃത്വം അവരെ തള്ളിക്കളഞ്ഞത് പാർട്ടി വിടാനുള്ള കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച ശേഷമായിരുന്നു പാർട്ടിയിൽനിന്നുള്ള രാജി.
നേരത്തെ, എൽഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടിയിരുന്ന ശ്രീനാദേവിയെ പാർട്ടി ഒഴിവാക്കിയിരുന്നു. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന അവർ നവംബർ 17-നാണ് കെപിസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ദീപാദാസ് മുൻഷി അടക്കമുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് അവരെ സ്വീകരിച്ചത്. റീകൗണ്ടിങ്ങിലൂടെയുള്ള ഈ അട്ടിമറി വിജയം പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ നിർണ്ണായകമാണ്.
Srishnadevi Kunjamma, who recently resigned from the CPI and joined the Congress party, secured a dramatic victory in the Palliakkal division of Pathanamthitta in Kerala after a vote recount. Initially, the result showed her defeat, but the subsequent recount declared her the winner by a margin of 196 votes over the LDF candidate. Kunjamma, a former CPI District Panchayat member, had publicly criticized the CPI leadership over corruption and ideological issues before making the high-profile switch to Congress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."