HOME
DETAILS

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

  
December 13, 2025 | 2:41 PM

fake lawyers target bluechip scam victims as indian police act against fraudsters nationwide crackdown

ദുബൈ/ന്യൂഡൽഹി: കോടിക്കണക്കിന് ഡോളറിന്റെ ബ്ലൂചിപ്പ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് പുതിയ തട്ടിപ്പ് ഭീഷണി. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല ഇരകളെയും വ്യാജ അഭിഭാഷകരും റിക്കവറി ഏജന്റുമാരും സമീപിക്കുന്നതായി ഇന്ത്യൻ പൊലിസ് മുന്നറിയിപ്പ് നൽകി. പുതിയ തട്ടിപ്പ് ശ്രമങ്ങളിൽ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിക്ഷേപകരോട് ആവശ്യപ്പെട്ടു.

ബ്ലൂചിപ്പ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) മേധവിയായ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എ.ഡി.സി.പി.) അഞ്ജലി വിശ്വകർമ വിഷയത്തിൽ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി. ചില വ്യക്തികൾ, മുൻകൂർ പണം നൽകിയാൽ പെട്ടെന്ന് റീഫണ്ട് നേടാമെന്നോ കോടതി ഉത്തരവുകൾ ഉപയോഗിച്ച് പണം വീണ്ടെടുക്കാമെന്നോ അവകാശപ്പെട്ട് ഇരകളെ സമീപിക്കുന്നതായി അവർ പറഞ്ഞു.

"ഈ ആളുകൾക്ക് പൊലിസിനെയോ കോടതിയെയോ പ്രതിനിധീകരിക്കാൻ അധികാരമില്ല, നിയമപരമാണെന്ന് സ്ഥാപിക്കാൻ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരുമായി ഫോട്ടോയെടുത്താണ് ചിലർ തട്ടിപ്പ് നടത്തുന്നത്. പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ആർക്കും ഫണ്ട് കൈമാറരുത്." .ഡി.സി.പി. വിശ്വകർമ വ്യക്തമാക്കി.

പൊലിസുമായി നേരിട്ട് ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ അവർ ഇരകളോട് അഭ്യർത്ഥിച്ചു. രഹസ്യ കേസ് അപ്‌ഡേറ്റുകൾ, മരവിപ്പിച്ച സ്വത്തുക്കൾ എന്നിവ വാഗ്ദാനം ചെയ്ത് ഇരകളിൽ നിന്ന് പണം തട്ടിയ കേസുകൾ എസ്.ഐ.ടി. ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

യുഎഇയിലെ മുൻ തട്ടിപ്പുകളുടെ തനിയാവർത്തനം

പുതിയ തട്ടിപ്പ്, 2024 ഡിസംബറിൽ ദുബായിലെ ബ്ലൂചിപ്പ് ഇരകളെ ലക്ഷ്യമിട്ട് നടന്ന സമാനമായ തട്ടിപ്പ് തരംഗത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഇന്റർപോൾ, സി.ഐ.ഡി., ദുബൈയിലെ കോടതികൾ എന്നിവയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ട്, വ്യാജ നിയമ രേഖകൾ നൽകി, നിക്ഷേപകരിൽ നിന്ന് 3 മില്യൺ ദിർഹത്തിലധികം തട്ടിയെടുത്ത കേസുകൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ബ്ലൂചിപ്പ് സ്ഥാപകൻ രവീന്ദ്ര നാഥ് സോണിയുടെ അറസ്റ്റിന് പിന്നാലെ ഇന്ത്യയിലും യുഎഇയിലും വർദ്ധിച്ചുവരുന്ന പരാതികൾ മുതലെടുക്കാൻ പുതിയ തട്ടിപ്പുകാർ ശ്രമിക്കുന്നതായാണ് പൊലിസ് വിലയിരുത്തൽ.

നവംബർ 30 ന് ഡെറാഡൂണിലെ ഒളിത്താവളത്തിൽ നിന്ന് ഭക്ഷണ വിതരണ ഓർഡർ വഴിയാണ് രവീന്ദ്ര നാഥ് സോണിയെ പൊലിസ് പിടികൂടിയത്. നിലവിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇന്ത്യയിലെയും യുഎഇയിലെയും നിരവധി സ്വത്തുക്കൾ എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, തട്ടിപ്പ് കമ്പനിയുടെ പൊതുജനസേവന തന്ത്രങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബോളിവുഡ് നടൻ സോനു സൂദ്, ഗുസ്തി താരം ഗ്രേറ്റ് ഖാലി എന്നിവർ ഉൾപ്പെടെ നിരവധി വ്യക്തികൾക്ക് പൊലിസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് സാധാരണ അന്വേഷണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും തെറ്റ് ചെയ്തതായി സൂചിപ്പിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

"പെട്ടെന്ന് പണം തിരികെ നേടിത്തരാമെന്ന് വാഗ്ദാനം ചെയ്യുന്ന ആരെയും വിശ്വസിക്കരുത്. പണം കൈമാറരുത്, രേഖകളിൽ ഒപ്പിടരുത്, ഞങ്ങളുമായി സ്ഥിരീകരിക്കാതെ വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്." ഇന്ത്യയിലെയും യുഎഇയിലെയും നിക്ഷേപകർക്ക് എ.ഡി.സി.പി. വിശ്വകർമ മുന്നറിയിപ്പ് നൽകി

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിടുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കാനും പൊലിസ് അഭ്യർത്ഥിച്ചു.

indian police warn public as fake lawyers target bluechip scam victims promising recovery while cheating them authorities urge caution investigations ongoing against organized fraud networks across multiple states nationwide operations

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 hours ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  5 hours ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മുറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  5 hours ago