HOME
DETAILS

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

  
Web Desk
January 08, 2026 | 5:04 PM

sharjah increases social financial assistance to 17500 dirhams benefiting over four thousand families

ഷാർജ: എമിറേറ്റിലെ സ്വദേശി കുടുംബങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി. സാമൂഹിക സേവന വകുപ്പിന് കീഴിലുള്ള നിശ്ചിത വിഭാഗങ്ങൾക്കുള്ള പ്രതിമാസ ധനസഹായം 17,500 ദിർഹമായി ഉയർത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

ആകെ 4,237 കേസുകളിലായി പ്രതിവർഷം 40.49 കോടിയിലധികം ദിർഹം (404,940,624) ഈ പദ്ധതിക്കായി ഷാർജ സർക്കാർ ചെലവഴിക്കും.

ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ഈ ആനുകൂല്യം വിവിധ വിഭാഗങ്ങളിലായി സഹായം ആവശ്യമുള്ള ഒട്ടേറെ പേർക്ക് വലിയ ആശ്വാസമാകും. പ്രധാനമായും 3,126 മുതിർന്ന പൗരന്മാർക്കും, 134 വിധവകൾക്കും, വിവാഹമോചിതരായ 877 സ്ത്രീകൾക്കും ഈ വർദ്ധനവിന്റെ പ്രയോജനം ലഭിക്കും. കൂടാതെ, 45 മുതൽ 59 വയസ്സ് വരെ പ്രായപരിധിയിലുള്ള കുറഞ്ഞ വരുമാനക്കാരായ നൂറോളം വ്യക്തികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ, 560 തൊഴിൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും, 672 വാടക കേസുകൾ കൈകാര്യം ചെയ്യാനും ഭവന നിർമ്മാണ അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കാനും ഭരണാധികാരി നിർദ്ദേശിച്ചു.

ആദ്യഘട്ടത്തിൽ ഷാർജ സിറ്റിയിലാണ് തീരുമാനം നടപ്പിലാക്കുക. ഇവിടെ മാത്രം 2,415 പേർക്കായി 23.1 കോടി ദിർഹം ചെലവഴിക്കും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

sharjah authorities have raised social financial assistance to 17,500 dirhams, benefiting 4,237 families. the initiative aims to support low income households, improve living standards, strengthen social stability, and enhance welfare services across the emirate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  9 hours ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  9 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  10 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  10 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  10 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  11 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  11 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  11 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  11 hours ago