ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്
തിരൂരങ്ങാടി: ദാറുൽഹുദാ ബിരുദദാന സമ്മേളനം 18ന് നടക്കും. രാവിലെ ഏഴിന് സ്മൃതിപഥ പ്രയാണം നടക്കും. 9.30ന് ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.ജി ഡീൻ പി. അബ്ദുശ്ശകൂർ ഹുദവി ചെമ്മാട് അധ്യക്ഷനാകും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഡോ. മുസ്തഖീം അഹ്മദ് ഫൈസി, ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്, ശാഹുൽ ഹമീദ് ഹുദവി കാവനൂർ, ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, പി.കെ അബ്ദുന്നാസ്വിർ ഹുദവി പങ്കെടുക്കും. സഹ്റാവിയ്യ ബിരുദദാനം ഉച്ചക്ക് രണ്ട് മണിക്ക് ഫാത്വിമ സഹ്റാ വനിതാ കാംപസിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനാകും.
വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം സെഷനിൽ സയ്യിദത് സുൽഫത് ബീവി പാണക്കാട് ബിരുദദാനം നിർവഹിക്കും. വൈകീട്ട് അഞ്ച് മണിക്ക് ബിരുദദാന സമ്മേളനം ആരംഭിക്കും. ആശിഖ് ഇബ്റാഹിം ഹുദവി അമ്മിനിക്കാട്, പി.ജി വിദ്യാർഥി മുഹമ്മദ് കടാങ്കോട് എന്നിവർ ആമുഖ ഭാഷണം നടത്തും.
ഏഴിന് നടക്കുന്ന ബിരുദദാന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ചാൻസലർ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. 269 യുവ പണ്ഡിതർക്കുള്ള ബിരുദദാനം തങ്ങൾ നിർവഹിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥനയ്ക്ക് നേതൃത്വം നൽകും. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ദാറുൽഹുദാ ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറയും. എം.ടി അബ്ദുല്ല മുസ്‌ലിയാർ, കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, എം.പി മുസ്‌തഫൽ ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര , സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, കെ.പി.എ മജീദ് എം.എൽ.എ, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ പ്രസംഗിക്കും..
ദിക്റ്- ദുആ സമ്മേളനം നാളെ
ദാറുൽഹുദാ ഇസ് ലാമിക സർവകലാശാല മിഅ്‌റാജ് രാവിൽ സംഘടിപ്പിക്കാറുള്ള ദിക്റ്- ദുആ സമ്മേളനം നാളെ. വൈകീട്ട് ഏഴിന് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബി.എസ്.കെ തങ്ങൾ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് സമാപന ദുആ സദസിന് നേതൃത്വം നൽകും. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. സമീർ ഹുദവി ചാവക്കാട് മുഖ്യപ്രഭാഷണം നിർവഹിക്കും.
darul huda convocation is scheduled for the 18th, with a morning march and a ceremony inaugurated by panakkad abbas ali shihab thangal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."