രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതീജിവിതയെ അധിക്ഷേപിച്ചു; രഞ്ജിത പുളിക്കല്‍ അറസ്റ്റില്‍
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെയാണ് സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതിനാണ് അറസ്റ്റ്. രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിയെയും രഞ്ജിത ഇതേരീതിയില്‍ അധിക്ഷേപിച്ചിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെയാണ് സമാനകുറ്റം ആവര്‍ത്തിച്ചത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയുടെ വിധി നാളെ. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേട്ടു. സുപ്രധാനമായ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിന് വേണ്ടി ഇന്‍ക്യാമറയായാണ് കോടതി നടപടികള്‍ നടന്നത്.
A Mahila Congress worker has been arrested for allegedly abusing and defaming the survivor in the rape case in which Rahul Mankootathil is the accused. The arrested individual is Ranjitha Pulickal, Pathanamthitta district secretary of the Mahila Congress. Cyber Police took her into custody for sharing a Facebook post that portrayed the survivor in a derogatory manner.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."