HOME
DETAILS

പിക്‌നിക്കില്‍ പഴകിയ ഭക്ഷണം നല്‍കിയതായി പരാതി; ഇന്ത്യന്‍ സ്‌കൂള്‍ ദര്‍ശൈത് പൂര്‍ണ റീഫണ്ട് തിരികെ നല്‍കും

  
Web Desk
January 16, 2026 | 12:24 PM

indian school darsait picnic food complaint full refund

 

മസ്‌കത്ത്: മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ ദര്‍ശൈത് സംഘടിപ്പിച്ച പിക്‌നിക്കിനിടെ കുട്ടികള്‍ക്ക് പഴകിയ ഭക്ഷണം നല്‍കിയതായി മാതാപിതാക്കള്‍ പരാതി ഉന്നയിച്ചു. ജനുവരി 13ന് റുസൈല്‍ പാര്‍ക്കില്‍ നടന്ന പിക്‌നിക്കിലാണ് ക്ലാസ് മൂന്ന് മുതല്‍ അഞ്ച് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയില്ലാത്ത ഭക്ഷണം നല്‍കിയതെന്നാണ് പരാതി.

ഭക്ഷണത്തില്‍ ദുര്‍ഗന്ധം ഉണ്ടായിരുന്നുവെന്നും കഴിക്കാന്‍ പറ്റാത്ത നിലയിലായിരുന്നുവെന്നും മാതാപിതാക്കള്‍ അറിയിച്ചു. ചില കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതായും, പിക്‌നിക്കിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതായും പരാതിയില്‍ പറയുന്നു. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് പകരം മറ്റേതെങ്കിലും ഭക്ഷണം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കി. ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന പുറം ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് സംഭവത്തിന് കാരണമെന്നാണ് സ്‌കൂള്‍ വ്യക്തമാക്കിയത്. ഭക്ഷണം കൈകാര്യം ചെയ്തതിലും ഗതാഗതത്തിനിടയിലും വീഴ്ച സംഭവിച്ചതായി സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചു.

സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത സ്‌കൂള്‍, ബന്ധപ്പെട്ട ഭക്ഷണ വിതരണ ഏജന്‍സിയെ സ്ഥിരമായി ബ്ലാക്ക്‌ലിസ്റ്റ് ചെയ്തതായി അറിയിച്ചു. ഇതിന് പുറമെ, പിക്‌നിക്കിനായി ഈടാക്കിയ 3.5 ഒമാന്‍ റിയാല്‍ മുഴുവന്‍ തുകയും മാതാപിതാക്കള്‍ക്ക് തിരികെ നല്‍കുമെന്ന് സ്‌കൂള്‍ അറിയിച്ചു. റീഫണ്ട് നടപടികള്‍ ജനുവരി 19 മുതല്‍ ആരംഭിക്കുമെന്നും അറിയിച്ചു.

ഇനിമുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ പരിപാടികളില്‍ നല്‍കുന്ന ഭക്ഷണം മുന്‍കൂട്ടി പരിശോധിക്കുകയും, ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മാതാപിതാക്കളോടും കുട്ടികളോടും സ്‌കൂള്‍ ഖേദം രേഖപ്പെടുത്തി.

 

Parents complained after students were served stale food during a picnic organised by Indian School Darsait in Muscat. The school announced a full refund and took action against the food supplier



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  10 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  10 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  10 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  10 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  10 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  10 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  10 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  10 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  10 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  10 days ago