ബഹ്‌റൈനില്‍ ശക്തമായ കാറ്റ്; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ബഹ്‌റൈനിലെ മെറ്റിയറോളജിക്കല്‍ ഡയറക്ടറേറ്റ് രാജ്യത്ത് ശക്തമായ കാറ്റ് വീശി ജനങ്ങള്‍ക്ക് മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി 21, 2026ന് നിരവധി പ്രദേശങ്ങളില്‍ കാറ്റ് ശക്തമായി അനുഭവപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
കാറ്റിന്റെ വേഗത ചില പ്രധാന സ്ഥലങ്ങളില്‍ പൊടി-മണല്‍ ഉയരാനുളള സാധ്യതകളുണ്ട്. കിംഗ് ഫഹദ് കോസ്‌വേയില്‍ 33 നോട്ട്‌സ്, ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 31 നോട്ട്‌സ്, സിത്രയിലും ദുരറത് അല്‍ ബഹ്‌റൈനിലും 30 നോട്ട്‌സ് വീതം, ബഹ്‌റൈന്‍ സര്‍വകലാശാലയില്‍ 23 നോട്ട്‌സ്, റാഷിദ് ഈക്വസ്ട്രിയന്‍ ക്ലബില്‍ 31 നോട്ട്‌സ് വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്ക്, തുറസ്സായ സ്ഥലങ്ങളില്‍ സമയം ചെലവഴിക്കാതെ ജാഗ്രത പാലിക്കണമെന്നും,ഉയരമുള്ള വസ്തുക്കള്‍ ഉറപ്പിച്ച് വെക്കണമെന്നും, റോഡുകളില്‍ സുരക്ഷ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മത്സ്യബന്ധികള്‍ക്കും കടലിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അധിക ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Bahrain's Meteorological Directorate has issued a warning as tsrong winds sweep across several areas of the coutnry. Authorities advise the public to take precautions, avoid open spaces, secure loose objects, and exercise caution on roads and coastal areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."