ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പ്രധാനപാതയിലേക്ക് കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഇറങ്ങുന്നതും ബൈക്ക് വന്ന് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറില്‍ ഇടിച്ച ബൈക്കില്‍ നിന്നും യുവാക്കള്‍ തെറിച്ചുവീഴുന്നതും ഈ സമയത്ത് കാര്‍ നിര്‍ത്താതെ പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്ത് നിന്ന് നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടുള്ളവ അടര്‍ന്ന് വീഴുന്നതും കാണാം.
തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയെന്നാണ്യുവാക്കളുടെമൊഴി. സംഭവത്തില്‍ കേസെടുത്ത പൊലിസ് മണിയന്‍പിള്ള രാജുവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് തന്റെ കാറില്‍വന്നിടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്ത മണിയന്‍പിള്ള രാജുവിനെ ജാമ്യത്തില്‍വിട്ടു. ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
അപകടത്തില്‍പെട്ട വോള്‍വോ കാര്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ടെന്നീസ് ക്ലബ്ബിന്റെ പിന്നില്‍ നിന്നാണ് മണിയന്‍പിള്ള രാജുവിന്റെ കാര്‍ കണ്ടെത്തിയത്.
ഇന്നലെ പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ രാജുവിന്റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ അദ്ദേഹം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അത് സി.സി.ടി.വിയില്‍ വ്യക്തമായി കാണാം.
Crucial CCTV footage has emerged in the case involving Malayalam actor Maniyanpilla Raju, whose car collided with a bike carrying two youths in Thiruvananthapuram. The visuals show the actor’s car moving onto the main road with the indicator on, following which the bike crashes into the vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."