HOME
DETAILS

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലിസ് നടപടി: സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന; 'ഓപ്പറേഷൻ പി-ഹണ്ടിൽ' വ്യാപക അറസ്റ്റ്

  
February 06, 2026 | 12:48 PM

police action for child safety lightning checks on school vehicles and widespread arrests in operation p-hunt

കൊച്ചി: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി എറണാകുളം റൂറൽ പരിധിയിൽ പൊലിസ് പരിശോധന കർശനമാക്കി. ഒരേസമയം സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയും, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ 'ഓപ്പറേഷൻ പി-ഹണ്ട്' റെയ്ഡും നടത്തിയാണ് റൂറൽ പൊലിസ് നടപടി സ്വീകരിച്ചത്.

സ്കൂൾ വാഹനങ്ങളിൽ പരിശോധന: 478 വാഹനങ്ങൾ കുടുങ്ങി

റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദേശപ്രകാരം റൂറൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മുതൽ പൊലിസ് സംഘം മിന്നൽ പരിശോധന നടത്തി. സ്കൂൾ വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി പ്രത്യേക ടീമുകളെയാണ് നിയോഗിച്ചിരുന്നത്.

പരിശോധിച്ച ആകെ വാഹനങ്ങൾ: 478

  • ഡിവിഷൻ തിരിച്ചുള്ള കണക്കുകൾ:
  1. ആലുവ - 138
  2. മുനമ്പം - 93
  3. മൂവാറ്റുപുഴ - 90
  4. പുത്തൻകുരിശ് - 81
  5. പെരുമ്പാവൂർ - 76

നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

'ഓപ്പറേഷൻ പി-ഹണ്ട്': 19-കാരൻ അറസ്റ്റിൽ, 29 ഉപകരണങ്ങൾ പിടിച്ചെടുത്തു

കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴിയും അശ്ലീല സൈറ്റുകൾ വഴിയും പ്രചരിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് 'ഓപ്പറേഷൻ പി-ഹണ്ട്' നടന്നത്. ജില്ലയിലെ 5 സബ് ഡിവിഷനുകളിലായി 46 കേന്ദ്രങ്ങളിൽ പൊലിസ് റെയ്ഡ് നടത്തി.കുഴുപ്പിള്ളി സ്വദേശിയായ 19-കാരനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.പരിശോധനയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 29 ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തു.

വിദേശ പോൺ സൈറ്റുകളിൽ നിന്നും മറ്റും കുട്ടികളുടെ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ഐടി നിയമപ്രകാരം ശിക്ഷാർഹമാണ്.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓൺലൈൻ വഴിയോ നേരിട്ടോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലിസിനെ അറിയിക്കണമെന്ന് റൂറൽ ജില്ലാ പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാടിന്റെ മക്കള്‍, നന്മയുടെ പൂക്കള്‍'; ശ്രദ്ധേയമായി ജെന്‍-സെഡ് അസംബ്ലി

Kerala
  •  2 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി; സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സര്‍വിസ് സംഘടനകള്‍

Kerala
  •  3 hours ago
No Image

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

Kerala
  •  4 hours ago
No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  5 hours ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  6 hours ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  7 hours ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  7 hours ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  7 hours ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago