HOME
DETAILS

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

  
February 17, 2026 | 5:23 PM

central government funded hindutva event featuring anti-muslim hate speech 63 lakh rupees provided reports say

ന്യൂഡൽഹി: മുസ്‌ലിംകളെ പുറത്താക്കണമെന്ന ആഹ്വാനമുയർന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സർക്കാർ 63 ലക്ഷം രൂപ ധനസഹായം നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ ഡിസംബർ 13, 14 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 'സനാതൻ രാഷ്ട്ര ശംഖനാദ് മഹോത്സവ'ത്തിനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.

വിവരാവകാശ നിയമപ്രകാരം (RTI) 'ദി ക്വിൻ്റ്' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സനാതൻ സൻസ്‌ത സംഘടിപ്പിച്ച ഈ പരിപാടിയിൽ വിദ്വേഷ പ്രസംഗങ്ങളുടെ പരമ്പര തന്നെ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറുമൊരു സ്വകാര്യ ചടങ്ങെന്ന നിലയിലല്ല, മറിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ഡൽഹി ടൂറിസം മന്ത്രാലയത്തിന്റെയും ഔദ്യോഗിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീപദ് നായിക്, സഞ്ജയ് സേത്ത് എന്നിവരും ബി.ജെ.പി നേതാവ് കപിൽ മിശ്രയും ചടങ്ങിൽ സജീവമായി പങ്കെടുത്തു. 

ഇന്ത്യയിലെ 25 ശതമാനം മുസ്‌ലിംകളും നുഴഞ്ഞുകയറ്റക്കാരാണെന്നും എൻ.ആർ.സി നടപ്പിലാക്കി ഇവരെ പുറത്താക്കണമെന്നും സുദർശൻ ടിവി അവതാരകൻ സുരേഷ് ചാവങ്കെ ആഹ്വാനം ചെയ്തു. മുസ്‌ലിം ജീവനക്കാരെ മതം മാറ്റാൻ ഹിന്ദു ബിസിനസുകാർ തയ്യാറാകണമെന്നും ഓരോ ഹിന്ദുവും ഓരോ മുസ്‌ലിമിനെ വീതം മതം മാറ്റണമെന്നും ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പ്രസംഗിച്ചു. ഭരണഘടനാപരമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ആക്രമണാത്മക തന്ത്രങ്ങൾ ആവശ്യമാണെന്ന് ഹിന്ദു ഫണ്ട് നേതാവ് രാഹുൽ ദിവാൻ പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൻ്റെയും ഡൽഹി ടൂറിസം മന്ത്രാലയത്തിൻ്റെയും ഔദ്യോഗിക പിന്തുണയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീപദ് നായിക്, സഞ്ജയ് സേത്ത്, ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങൾക്കും ഉന്മൂലന ആഹ്വാനങ്ങൾക്കും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടുകൾക്ക് സർക്കാർ പണം ചിലവഴിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. 

 

 

RTI reports by The Quint, the Central Government provided ₹63 lakh in funding for the 'Sanatan Rashtra Shankhnaad Mahotsav', held at Delhi's Bharat Mandapam in December 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേട്ടന് പെരിയ വിസില്‍ അടീങ്ക; സി.എസ്.കെയില്‍ സഞ്ജുവിന് അരങ്ങേറ്റം

Cricket
  •  7 days ago
No Image

ഒമാനില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു

oman
  •  7 days ago
No Image

അത്ഭുതപ്പെട്ടു ; ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ !

Kerala
  •  7 days ago
No Image

കുവൈത്തില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് കനത്ത നാശം

Kuwait
  •  7 days ago
No Image

ഇന്ദിരാ ഗ്യാരണ്ടി കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല വീടുകൾ കയറി ഉറപ്പുനൽകി കെ.സി

Kerala
  •  7 days ago
No Image

എസ്.ഡി.പി.ഐ-സി.പി.എം ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ്; കത്തിപ്പടർന്ന് 'ഡീൽ'

Kerala
  •  7 days ago
No Image

ഗ്യാസ് പോയി... ഒപ്പം ഷവര്‍മയും ഷവായയും...

Kerala
  •  7 days ago
No Image

ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ്

National
  •  7 days ago
No Image

മദ്‌റസ അധ്യാപക ക്ഷേമനിധി; കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ ഗ്രാന്റ് ഒറ്റത്തവണ മാത്രം

Kerala
  •  7 days ago
No Image

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും; ഹോം വോട്ടിങ്

Kerala
  •  7 days ago