HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി

  
Web Desk
February 18, 2026 | 6:13 AM

sabarimala gold misappropriation case thantri kandararu rajeevar granted bail by kollam vigilance court

കൊല്ലം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും പുറത്തേക്ക്. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി. അദ്ദേഹത്തിനെതിരായ രണ്ട് കേസിലും ജാമ്യം ലഭിച്ചു. 

ശബരിമലയിലെ കട്ടിളപാളിയിലെയും ദ്വാരപാലല ശില്പങ്ങളിലെയും സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ട കേസുകളിലാണ് തന്ത്രി പ്രതിയാക്കപ്പെട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായുള്ള ബന്ധം സ്വര്‍ണക്കൊള്ളയിലേക്ക് നയിച്ചുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് താന്ത്രിക്ക് ബന്ധമുള്ളൂവെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കണ്ഠരര് രാജീവര് കോടതിയില്‍ വ്യക്തമാക്കി. 

തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്ത്രിയുടെ പേരില്‍ 2 കോടി 5 ലക്ഷം രൂപയും തന്ത്രിയുടെ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം ഉണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. 

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നും അതുകൊണ്ട് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ നിന്നും തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

in the sabarimala gold misappropriation case, thantri kandararu rajeevar has been granted bail by the kollam vigilance court, marking a significant development in the high-profile temple controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ കുറ്റങ്ങളെ ക്രിമിനൽക്കുറ്റങ്ങളുടെ കൂട്ടത്തിൽ നിന്ന് മാറ്റി സിവിൽ കുറ്റമാക്കുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി

Kerala
  •  5 days ago
No Image

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ തകർത്ത് പ്രതിരോധസേന

uae
  •  5 days ago
No Image

ബേപ്പൂരിൽ പോര് കടുക്കുന്നു; തന്നെയും, മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും അധിക്ഷേപിച്ചു; പി.വി. അൻവറിനെതിരെ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

Kerala
  •  5 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

പയ്യന്നൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആധാർ നിർമ്മാണം; ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ

Kerala
  •  5 days ago
No Image

കരുണാനിധിയാകാൻ നോക്കി, കിട്ടിയത് എട്ടിന്റെ പണി; മൻസൂർ അലിഖാന് ആർപിഎഫിന്റെ 'സ്നേഹോപഹാരം'

National
  •  5 days ago
No Image

പട്ടാളക്കാരോടുള്ള ആദരവ്: ട്രെയിനില്‍ ടോയ്‌ലറ്റിന് സമീപം കിടന്നുറങ്ങിയ ജവാന്മാര്‍ക്ക് സീറ്റ് നല്‍കി ടിടിഇ; കൈയടിച്ച് സോഷ്യല്‍ മീഡിയ

Kerala
  •  5 days ago
No Image

കണ്ണാടിപ്പറമ്പില്‍ കൊമ്പന്റെ അഴിഞ്ഞാട്ടം: വാഹനങ്ങള്‍ തകര്‍ത്തു; പുലര്‍ച്ചെയോടെ ആനയെ തളച്ചു

Kerala
  •  5 days ago
No Image

നായനാർക്കൊപ്പം ഭിലായി നാളുകൾ

Kerala
  •  5 days ago
No Image

ഇന്ദിര ഗ്യാരണ്ടി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും: ശശി തരൂർ

Kerala
  •  5 days ago