HOME
DETAILS

കോടതിയിൽ കയറി ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; താമരശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലേക്ക് മാറ്റി

  
Web Desk
February 23, 2026 | 9:42 AM

thamarassery native booked under kappa and jailed for threatening to hack judge to death inside courtroom

കോഴിക്കോട്: കോടതിയിൽ കയറി ജഡ്ജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും ചെയ്ത താമരശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അമ്പായത്തോട് മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെയാണ് (39) ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

സ്ഥിരം കുറ്റവാളിയായ ഇയാൾ നിരവധി ആളുകളെ വടിവാൾ, പേപ്പർ കട്ടർ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. കോഴിക്കോട് ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോടതി ജഡ്ജിയെ നേരിട്ടെത്തി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇയാൾ. വിവിധ സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും പ്രതിക്കെതിരെ കേസുണ്ട്. പൊതുമുതൽ അടിച്ചുതകർത്ത സംഭവങ്ങളിലും പ്രതിയാണ്.

താമരശ്ശേരി, കോഴിക്കോട് ടൗൺ, കണ്ണൂർ, വളപട്ടണം എന്നീ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ടൗൺ ഇൻസ്‌പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണറുടെ ശുപാർശ പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന നില തകർക്കുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പൊലിസ് അറിയിച്ചു.

 

 

A man from Thamarassery has been arrested and shifted to jail after being charged under the Kerala Anti-Social Activities (Prevention) Act (KAAPA). The action follows an incident where he entered a courtroom and issued a death threat against a judge, claiming he would hack them to death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇവിടെ...

International
  •  4 days ago
No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  4 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  4 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  4 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  4 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  4 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  4 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  4 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  4 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  4 days ago