HOME
DETAILS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു, ഭീഷണിപ്പെടുത്തി സുഹൃത്തും പീഡനത്തിനിരയാക്കി; യുവാക്കൾ അറസ്റ്റിൽ

  
Web Desk
February 23, 2026 | 10:04 AM

minor girl sexually assaulted visuals filmed and shared with friend who later blackmailed and assaulted her youths arrested

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നിലവിൽ കോട്ടയം വെള്ളപ്പാറയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

അഭിജിത്താണ് പെൺകുട്ടിയെ ആദ്യം കെണിയിൽപ്പെടുത്തിയത്. പ്രണയം നടിച്ച് വശീകരിച്ച ശേഷം പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഇയാൾ ഈ വീഡിയോ തന്റെ സുഹൃത്തായ അനന്തുവിന് അയച്ചുകൊടുത്തു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ അനന്തു വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി. വീഡിയോ പുറത്തുവിടുമെന്ന് പേടിപ്പിച്ച് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ച് അനന്തുവും ലൈംഗികമായി പീഡിപ്പിക്കുകയും വീണ്ടും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പീഡനവിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകി. കോന്നി പൊലിസ് നടത്തിയ അന്വേഷണത്തിൽ അനന്തുവിനെ കോട്ടയത്തെ വാടക വീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

 

 

two men were arrested by the konni police for the sexual assault of a minor girl. according to the police, the first accused, abhijith, lured the girl under the pretext of love and assaulted her at a lodge in pathanamthitta, filming the act on his phone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  5 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  5 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  5 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  5 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  5 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  5 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  5 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  5 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  5 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  5 days ago