ഇഫ്താര്‍ സ്‌പെഷല്‍- ചിക്കന്‍ ബ്രെഡ് പോക്കറ്റ്
നോമ്പ് തുറക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭവമാണ് ചിക്കന്‍ ബ്രെഡ് പോക്കറ്റ്.
ചേരുവകള്‍
ബ്രെഡ് സ്ലൈസുകള്‍ - 10 എണ്ണം
വേവിച്ച് ഉടച്ച ചിക്കന്‍ - 1 കപ്പ്
സവാള - 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍

ഗരം മസാല - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില - ആവശ്യത്തിന്
മുട്ട -2 എണ്ണം (അടിച്ചത്)
ബ്രെഡ് ക്രംസ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് വേവിച്ച ചിക്കനും മസാലപ്പൊടികളും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില തൂവി അടുപ്പില്‍ നിന്നും മാറ്റാം. ഫില്ലിങ് റെഡിയായി. ബ്രെഡിന്റെ വശങ്ങള്‍ മുറിച്ചു കളഞ്ഞ ശേഷം ചപ്പാത്തി കോല്‍ ഉപയോഗിച്ച് നന്നായി പരത്തുക.
പരത്തിയ ബ്രെഡിന്റെ നടുവില്‍ ചിക്കന്‍ മസാല വച്ച് മടക്കി വശങ്ങള്‍ ഒട്ടിക്കുക (കുറച്ച് വെള്ളം തൊട്ട് ഒട്ടിക്കാവുന്നതാണ്). ഇത് മുട്ടയില്‍ മുക്കിയ ശേഷം ബ്രെഡ് ക്രംസില്‍ പൊതിയുക. ചൂടായ എണ്ണയില്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം.
Chicken Bread Pocket is a simple yet flavorful snack made with seasoned chicken filling tucked inside flattened bread slices, coated in breadcrumbs, and fried to golden perfection, making it an ideal dish for Iftar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."