HOME
DETAILS

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

  
March 02, 2026 | 4:30 PM

air india express will partially  resume its services from muscat to kochi and kozhikode from tomorrow

കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ആശ്വാസ വാര്‍ത്തയുമായി എയര്‍ഇന്ത്യ. നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. 

മാര്‍ച്ച് 03ന് രാവിലെ 10.25ന് മസ്‌കറ്റില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. തുടര്‍ന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഒഫീഷ്യല്‍ വെബ്‌സൈറ്റോ, വാട്‌സ്ആപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 

നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് തങ്ങളുടെ ബുക്കിംഗുകൾ വെബ്‌സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ 'ടിയ' വഴിയോ ചെയ്യാവുന്നതാണ്. +91 63600 12345 എന്ന വാട്സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. 

air india express will partially resume its suspended flights from muscat to six indian cities, including kochi and kozhikode, starting tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  6 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  6 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  6 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  6 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  6 days ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  6 days ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  6 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  6 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  6 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  6 days ago

No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  6 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  6 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  6 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 days ago