HOME
DETAILS
MAL
ഇത്താത്തയുടെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി
backup
September 18 2016 | 00:09 AM
ഓമശ്ശേരി: യു.കെ അബ്ദുല്ലത്തീഫ് മൗലവിയുടെ മാതാവ് നടമ്മല്‍പൊയില്‍ ഊരാളുകണ്ടിയില് ഇത്താത്ത എന്നറിയപ്പെടുന്ന ആമിന ഹജ്ജുമ്മയുടെ (93) വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. പ്രദേശത്തെ എല്ലാവരുടെയും പ്രിയപ്പെട്ട ഇത്താത്തെയെയാണ് ഇവരുടെ വിയോഗത്തോടെ നഷ്ടമായത്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഇത്താത്തയുടെ പുഞ്ചിരിയോടെയുള്ള സംസാരം എന്നും ആശ്വാസമായിരുന്നു.
പ്രദേശത്ത് ആയിരത്തില്‍പ്പരം മയ്യിത്തുകള്‍ ഇത്താത്ത കുളിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. മരണ വാര്‍ത്തയറിഞ്ഞ് വന്‍ ജനാവലിയാണ് ഇവരുടെ വസതിയിലെത്തിയത്. മടവൂര്‍ സി.എം വലിയുള്ളാഹിയുടെ പിതാവിന്റെ സഹോദര പുത്രികൂടിയാണ് ആമിന ഹജ്ജുമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."