HOME
DETAILS

ലോക ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി അഖില അനില്‍

  
backup
September 30, 2016 | 1:32 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ab%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7

പത്തനംതിട്ട: തായ്‌ലന്‍ഡില്‍ നടന്ന ലോക ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടി 20കാരിയായ അഖില അനില്‍. ബാങ്കോക്കില്‍ ഈ മാസം 16 മുതല്‍ 21 വരെ നടന്ന ലോക ചാംപ്യന്‍ഷിപ്പിലാണ് അഖില വെങ്കല മെഡല്‍ നേടിയത്. ഓപണ്‍ വിഭാഗത്തിലാണ് അഖില അടക്കമുള്ള നാലംഗ ടീമിന്റെ മെഡല്‍ നേട്ടം. 60 വയസില്‍ താഴെയുള്ള ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഓപണ്‍ വിഭാഗത്തില്‍ പൂള്‍ 'എ' യില്‍ ആയിരുന്നു ഇന്ത്യ അടക്കമുള്ള എട്ടു ടീമുകള്‍. സെമി ഫൈനല്‍ വരെ പൊരുതിയെത്തിയ ഇന്ത്യ കൊറിയയോടാണ് തോറ്റത്.   പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അണിനിരന്ന ടീമായിരുന്നു ഇന്ത്യയുടേത്.  
ഫെന്‍സിങില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്ന പ്രകടനം ഉണ്ടായിട്ടും തങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരും തയാറാകുന്നില്ലെന്ന് അഖില പറഞ്ഞു. ഒരു സ്‌പോണ്‍സറെ കണ്ടെത്തി അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നു പരിശീലനം നേടിയാലേ ഭാവിയില്‍ ഈ ഇനത്തില്‍ സാധ്യതയുള്ളു. നിലവില്‍ പഞ്ചാബില്‍ മാത്രമാണ് സൗകര്യങ്ങള്‍ ഉള്ളത്.
പരിശീലന സൗകര്യം കണക്കാക്കി പഞ്ചാബ് ഗുരു നാനാക്ക് ദേവ് സര്‍വകലാശാലയാണ് ഉപരി പഠനത്തിനായി തിരഞ്ഞെടുത്തതെന്നു അഖില വ്യക്തമാക്കി. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു ബി.കോം ബിരുദം നേടിയ അഖില ഗുരു നാനാക്ക് ദേവ് സര്‍വകലാശാലയില്‍ എം.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണിപ്പോള്‍ .
 തുടക്കത്തില്‍ ഹോക്കി താരമായാണ് കായിക രംഗത്തെ അഖിലയുടെ അരങ്ങേറ്റം.
എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് ഫെന്‍സിങിലേക്ക് ആകൃഷ്ടയാകുന്നതും പരിശീലനം ആരംഭിക്കുന്നതും. സംസ്ഥാന ഫെന്‍സിങ് അസോസിയേഷനിലെ മോഹന്‍ദാസ് ആയിരുന്നു ആദ്യ പരിശീലകന്‍.
പിന്നീട് സാഗര്‍ എസ്. ലാഹുവിന്റെ കീഴിലും പരിശീലനം നേടി. സംസ്ഥാന ജൂനിയര്‍ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കെ അനില്‍കുമാറിന്റെ മകളാണ്. സഹോദരന്‍ അഖില്‍ അനിലും ഫെന്‍സിങ് താരമാണ്. വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ അഖിലയ്ക്ക്  നാളെ വൈകിട്ട് അഞ്ചിന് പത്തനംതിട്ടയില്‍ സ്വീകരണം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  4 days ago
No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  4 days ago
No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  4 days ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  4 days ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  4 days ago
No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  4 days ago