HOME
DETAILS

പുറങ്ങ് മഠത്തില്‍ തോട്ടിലെ ലോക്ക് അധികൃതര്‍ സന്ദര്‍ശിച്ചു: പുനര്‍ നിര്‍മാണം ഉടന്‍

  
backup
October 16, 2016 | 1:08 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%ae%e0%b4%a0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


മാറഞ്ചേരി: പുറങ്ങ് മഠത്തില്‍ തോട്ടിലെ ലോക്ക് പുനര്‍നിര്‍മാണം ഉടന്‍ ഇആരംഭിക്കും. സ്പീക്കറുടെ  നിര്‍ദേശ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, കൃഷി വകുപ് ഉദ്യോഗസ്ഥര്‍, കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. ബിയ്യം കായലിനോട് ചേര്‍ന്നുള്ള രണ്ട് കിലോമീറ്ററോളം നീളം വരുന്ന മഠത്തില്‍തോട്ടിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി പുറങ്ങ് കാരക്കാട് സ്‌കൂളിനടുത്ത് ലോക്ക് സ്ഥാപിച്ചിരുന്നു. എന്നാല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് 1998ല്‍ തകര്‍ച്ചയിലാവുകയും ചെറിയരീതിയില്‍ ഉപ്പുവെള്ളം കയറുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മണല്‍ മാഫിയകള്‍ക്ക് തോട്ടിലൂടെ വഞ്ചി കൊണ്ടുപോവുന്നതിനുമായി ലോക്കിന്റെ ഷട്ടര്‍ പൂര്‍ണമായും രാത്രിയുടെ മറവില്‍ തകര്‍ത്തതോടെ പിന്നീടങ്ങോട്ട് വലിയരീതിയില്‍ ബിയ്യം കായലില്‍  നിന്നുള്ള ഉപ്പുവെള്ളം തോട്ടിലൂടെ കയറാന്‍ തുടങ്ങി. അക്കാലത്ത് സമീപത്തെ കിണറുകളുള്ള  മുഴുവന്‍  വീടുകളിലെയും കുടിവെള്ളം ഉപ്പുകലരാത്ത ശുദ്ധജലമായിരുന്നു. അതിനാല്‍ ഷട്ടര്‍ തകര്‍ത്തതിനെതിരെ പ്രദേശവാസികളാരും രംഗത്തുവന്നിരുന്നില്ല.
ഒരുവര്‍ഷം പിന്നിടുമ്പോഴേക്കും പ്രദേശത്തെ കിണറുകള്‍ ഉപ്പുവെള്ളം കണ്ടുതുടങ്ങി. 2001 പിന്നിടുമ്പോഴേക്കും ഭൂരിഭാഗം വീടുകളിലെ കിണറുകളിലേക്കും ഉപ്പുവെള്ളമെത്തിയതോടെ കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ ലോക്ക് പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ഇതോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൈനര്‍  ഇറിഗേഷന്റെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. പിന്നീട് പലതവണകളായി  ഇറിഗേഷന്‍ അധികൃതരുടെയും സന്ദര്‍ശനവും ജനപ്രതിനിധികളുടെ വാഗ്ധാനങ്ങളുമായി നാട്ടുകാരുടെ പ്രതീക്ഷ അനന്തമായി നീളുകയാണുണ്ടായത്. ഇതിനിടയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  മഠത്തില്‍തോടുമായി ചേര്‍ത്ത് പുറങ്ങ് കുട്ടാടന്‍ പാടത്തേക്ക് 500  മീറ്റര്‍ നീളമുള്ള തൊടുവെട്ടി. ഇതോടെ ഉപ്പുവെള്ളം പാടത്തേക്കും നീങ്ങിയതോടെ പുഞ്ച, മുണ്ടകന്‍ സീസണുകളില്‍ നെല്‍കൃഷി നടന്നിരുന്ന 70 ഏക്കര്‍ വരുന്ന പാടത്തെ കൃഷിയും നിലച്ചു. മാറഞ്ചേരി പുറങ്ങ് മേഖലയിലെ മൈലംകോടത്ത് മനക്കുളം, ചേന്ദംകുളം ഉള്‍പ്പെടെ ഇരുപതോളം കുളങ്ങളും ഈ കുട്ടാടം  പാടത്താണ്.
പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വകയിരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിര്‍ദേശമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ പദ്ധതിക്ക് വേണ്ടി  ചെലവഴിക്കുമെന്നും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിതങ്ങള്‍, ബ്ലോക്ക് മെമ്പര്‍ ഖദീജ  മൂത്തേടത്ത്, എ.ഡി.ഒ കെ. ചന്ദ്രന്‍, ബ്ലോക്ക് എ.ഇ,  കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  18 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  18 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  19 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  19 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  19 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  19 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  19 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  19 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  19 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  19 days ago