HOME
DETAILS

കുന്ദമംഗലം ഗവ. കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം

  
backup
October 20, 2016 | 8:03 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

കുന്ദമംഗലം: കുന്ദമംഗലം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒന്‍പത് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ഒരു വോട്ടിന് എ.ബി.വി.പി സ്ഥാനാര്‍ഥി മുന്നിലായി. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടു.
ഇതോടെ കോളജ് അധ്യാപകര്‍ റീ കൗണ്ടിങ് നടക്കുന്ന സ്ഥാനാര്‍ഥിയുടെ കൗണ്ടിങ് എജന്റ് അല്ലാത്തവരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് അറിയിച്ചതിനെതുടര്‍ന്ന് കുന്ദമംഗലം സബ് ഇന്‍സ്‌പെകടര്‍ വിമല്‍ സ്ഥലത്തെത്തി ഇവരെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
കോളജ് അധികാരികളുടെ അനുമതിയില്ലാതെയാണ് പൊലിസ് കാംപസില്‍ പ്രവേശിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും കോളജ് പരിസരത്ത് തടിച്ചുകൂടി.
നാട്ടുകാരല്ലാത്തവരാണ് കോളജ് പരിസരത്ത് തടിച്ചുകൂടിയെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തെത്തിയ മുന്‍ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ രാജഗോപാലിനെയും സനീഷിനേയും ചിലര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
പരുക്കുകളോടെ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകരും, എസ്.എഫ്.ഐ പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു പ്രതിഷേധക്കാരുമായി സംസാരിക്കുകയും കോളജില്‍ അതിക്രമിച്ച് കയറിയ എസ്.ഐക്കെതിരേ അന്വേഷണം നടത്തുമെന്നും രാജഗോപാലിനെയും സനീഷിനെയും മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നല്‍കി.
ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്ത് ഇപ്പോഴും പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  7 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  7 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  7 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  7 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  7 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  7 days ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  7 days ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  7 days ago
No Image

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

Kerala
  •  7 days ago