കേരളപ്പിറവി ദിനാഘോഷത്തിലേക്ക് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ക്ഷണമില്ല
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിലെ സര്‍ക്കാരിന്റെ ആഘോഷപരിപാടികൡലേക്ക് ഗവര്‍ണര്‍ പി.സദാശിവത്തിന് ക്ഷണമില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാരും ഒരുമിച്ചാണ് വജ്രകേരളമെന്ന പരിപാട് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ 60ാം വാര്‍ഷികം ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 60 ഓളം പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസ്സിലേക്കും ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രധാന ചടങ്ങിലും ഗവര്‍ണര്‍ക്ക് ക്ഷണമില്ല. പ്രോട്ടേക്കാള് പ്രകാരം ഈ പരിപാടികളിലെല്ലാം സംസ്ഥാന ഗവര്‍ണറെ ക്ഷണിക്കേണ്ടതാണ്.
എന്നാല്‍, സര്‍ക്കാരിന്റെ കേരളപ്പിറവി ദിന പരിപാടികളിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. സംഭവത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായാണ് സൂചന. ഗവര്‍ണര്‍ ഇന്ന് രാവിലെ ചെന്നൈയ്ക്കു പോകും. നിയമസഭാ അങ്കണത്തിലാണ് സര്‍ക്കാരിന്റെ കേരളപ്പിറവിദിന പരിപാടി നടക്കുന്നത്.
സംഭവത്തില്‍ പരസ്പരം പഴിചാരുന്ന നിലപാടാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും പുലര്‍ത്തുന്നത്. ഗവര്‍ണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയറ്റും തയാറാകുന്നില്ല. നിയമസഭാ സെക്രട്ടേറിയറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."