HOME
DETAILS
MAL
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
backup
November 02 2016 | 06:11 AM
അടിവാരം: രണ്ട് പതിറ്റാണ്ടായി ഗതാഗത യോഗ്യമല്ലാതിരുന്ന അടിവാരം കൊടുങ്ങ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വ്വഹിച്ചു. റോഡ് നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് എന്‍.എഫ് ജോക്കബ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റോയി കുറുന്തോട്ടം, അടിവാരം പള്ളി വികാരി ഫാ. ജോര്‍ജ് പാറക്കുന്നേല്‍, ഫാ സജി മുതിരേനന്തിയ്ക്കല്, എം.സി വര്‍ക്കി മുതിരേന്തിയ്ക്കല്, ജോസ് ജേക്കബ് തുടിപ്പാറയില്, എം.ആര് രത്നാകരന് നായര്‍, ഫ്രാന്‍സീസ് മണ്ഡപത്തിക്കുന്നേല്‍ സംസാരിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആന്റോ ആന്റണി എം.പിയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് റോഡ് നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."