യുദ്ധകാലാടിസ്ഥാനത്തില്‍ തുടരാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം
പൊന്നാനി: നിര്‍മാണോദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാതിരുന്ന പൊന്നാനി വാണിജ്യതുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ചേംബറില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങാനും ജനുവരി ആകുമ്പോഴേക്കും പൂര്‍ണമായ നിലയില്‍ പ്രവര്‍ത്തികള്‍ പുരോഗമിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. തടസം കൂടാതെ പ്രവൃത്തികള്‍ കരാര്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തികരിക്കണമെന്നത് നിര്‍മാണമേറ്റെടുത്ത കമ്പനി രേഖാമൂലം ഉറപ്പ് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ചെന്നൈ മലബാര്‍ പോര്‍ട്ട് അംഗീകരിച്ചു.
തുറമുഖ നിര്‍മാണത്തിന് ഭൂമി പാട്ടത്തിന് നല്‍കുന്ന നടപടി ഇനിയും യാഥാര്‍ഥ്യമായില്ലെന്നാണ് മലബാര്‍ പോര്‍ട്ടിന്റെ പ്രധാന പരാതി. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഷെഡുകള്‍ എത്രയും പെട്ടെന്ന് പൊളിച്ച് നീക്കാനും ധാരണയായി. ഒന്നാംഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന തുറമുഖമാണ് പൊന്നാനിയിലേത്. വന്‍കപ്പലുകള്‍ അടുപ്പിക്കാവുന്ന തുറമുഖമാണ് പൊന്നാനിയില്‍ നിര്‍മിക്കുക. ആദ്യത്തെ 30 വര്‍ഷം ഇതിന്റെ നടത്തിപ്പുച്ചുമതല നിര്‍മാണമേറ്റെടുത്ത സ്വകാര്യ കമ്പനിക്കായിരിക്കും.
യോഗത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും തുറമുഖ മന്ത്രിക്കും പുറമെ പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, തുറമുഖ ഡയറക്ടര്‍ ഷെയ്ക്ക് പരീത്, പോര്‍ട്ട് ഡപ്യൂട്ടി ഡയറക്ടര്‍ ഹരി എ വാര്യര്‍, മലബാര്‍ പോര്‍ട്ട് എം.ഡി രമണി രാമസ്വാമി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."