HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ
backup
November 05 2016 | 21:11 PM
വടകര: തൊട്ടില്‍പാലം കാവിലുംപാറയിലെ മൂന്നാംകയ്യില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ആക്കല്‍ സ്വദേശി കുഞ്ഞിത്തയ്യില്‍ സന്തോഷിനെ സംഘം ചേര്‍ന്ന് അടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചു.
കരിങ്ങാട് കോളിത്തെറ്റുമ്മല് മജീഷ് (35), കാവിലുംപാറ സ്വദേശികളായ വാളക്കയത്തില് വിജീഷ്(32), വെങ്ങോടന്‍ വീട്ടില്‍ പവിത്രന് (38), ഓടന്കാട്ടുമ്മല് ബാബു (41), വള്ളിപറമ്പത്ത് റനീഷ് (31) എന്നീ സി.പി.എം പ്രവര്‍ത്തകരെയാണ് ശിക്ഷിച്ചത്.
ആറ് മാസം വീതം തടവും 4,500 രൂപ വീതം വിവിധ വകുപ്പുകളിലായി പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 2013 മെയ് 25നാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."