HOME
DETAILS

പൊതുജനം ഇനിയും ക്ഷമിക്കണമത്രെ!

  
backup
November 13 2016 | 19:11 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3

'പുഴയിലേക്ക്   ആരോ മലിന ജലം ഒഴുക്കി വിടുന്നുണ്ട് എന്ന്  രാജാവിന് വിവരം ലഭിച്ചു.  മലിന ജല സ്രോദസ്സ്  അടയ്ക്കുന്നതിന് പകരം രാജ്യത്തെ എല്ലാ പുഴകളും ജലാശയങ്ങളും വറ്റിക്കാന്‍ രാജാവ് ഉത്തരവിട്ടു . ജലം ലഭിക്കാതെ ജനം വലഞ്ഞു . ചെറിയ കുഴികളിലെ വെള്ളം ആവശ്യത്തിന്  തികായാതേ ജനം  കഷ്ട്ടപ്പെട്ടു. ഇതൊന്നും കാണാന്‍ താല്പര്യമില്ലാതെ രാജാവ് നായാട്ടിനു പോയി...'  ഇത് മുന്‍പെവിടെയോ വായിച്ച കഥയാണ്. ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം നോട്ടിന് വേണ്ടി നട്ടപ്പാച്ചില്‍ നടത്തുന്ന ജനങ്ങളെയും അതൊന്നും കാണാതെ ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനിന്റെ വേഗത ആസ്വദിക്കുന്ന മോദിജിയോയും കണ്ടപ്പോഴാണ്. ജനങ്ങളോട് ക്ഷമിക്കാനാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും പറയുന്നത്. എല്ലാ സന്നാഹങ്ങളും ഒരുക്കിയ ശേഷം നടത്തേണ്ട ഓപ്പറേഷന്‍ ഒരു സജ്ജീകരണവുമില്ലാതെയാണ് നടത്തിയത്.


ലോക മാധ്യമങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിനം തിരഞ്ഞെടുക്കുകയായിരുന്നു. ആവശ്യത്തിന് നോട്ട് എത്തിച്ച ശേഷം നടത്തേണ്ട ഇത്തരം പരിഷ്‌കാരങ്ങള്‍ ഒരു മുന്നൊരുക്കവുമില്ലാതെയാണ് നടത്തിയത്. ഇത് മഹാ മണ്ടത്തരം ആണെന്ന് മനസ്സിലാക്കാന്‍ വലിയ അതിബുദ്ധിയൊന്നും ആവശ്യമില്ല. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ചു മാര്‍ക്കറ്റില്‍ വിനിമയം ചെയ്യപ്പെട്ട കറന്‍സിയുടെ 39 ശതമാനം 1000 രൂപയും 45 ശതമാനം 500 രൂപയുമായിരുന്നു. അതായത് 84 ശതമാനം കറന്‍സികള്‍ ഒറ്റയടിക്ക് കാന്‍സല്‍ ചെയ്ത് ബാക്കി 16 ശതമാനം മാത്രം വരുന്ന 100 ന്റെയും 10 രൂപയുടെയും കറന്‍സികള്‍ നില നിര്‍ത്തുകയായിരുന്നു. ചായക്കടയിലെ ഉദാഹരണമാണ് ചിലര്‍ക്ക് വേഗം മനസിലാവുക എന്നതിനാല്‍ ആ രീതിയില്‍ തന്നെ ആവട്ടെ. ഒരു ചായക്കടയില്‍ 84 പൊറോട്ടയും 16 നെയ്യപ്പവും ഉണ്ടായിരുന്നു. 84 പൊറോട്ട അഴുക്കു ചാലിലേക്ക് തട്ടിയിട്ട് ചായക്കടക്കാരന്‍ ബാക്കി വരുന്ന 16 നെയ്യപ്പം കൊണ്ട് കച്ചവടത്തിനിരുന്നു. 84 പൊറോട്ട കഴിച്ചിരുന്ന ആളുകളോട് ഇനി വെറും നെയ്യപ്പം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറയുന്നത് പോലെ മണ്ടത്തരമാണ് ഇപ്പോള്‍ ചെയ്തത്. പകരം 84 ദോശ റെഡിയാക്കി വെച്ചിട്ടയാണ് ഈ തീരുമാനമെങ്കില്‍ അല്പം യുക്തി ഉണ്ടായിരുന്നു. ബഢായി പൊട്ടിക്കാനും വീമ്പിളക്കാനും പൊതുജനത്തെ കഴുതകളാക്കുന്നത് ഏര്‍പാട്  ഇനിയെങ്കിലും അവസാനിപ്പിക്കണം. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കനാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രമിക്കുന്നത്. അപകടകരമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറെയും, മക്കളെയും കാണാതായി; കേസ്

Kerala
  •  2 days ago
No Image

റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 days ago
No Image

സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  2 days ago
No Image

എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്

National
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം

Kerala
  •  2 days ago
No Image

അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ

Kerala
  •  2 days ago
No Image

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

Cricket
  •  2 days ago
No Image

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

Football
  •  2 days ago
No Image

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

Football
  •  2 days ago