HOME
DETAILS

റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് മാവേലിക്കരയില്‍ തുടക്കമാകും

  
backup
November 16, 2016 | 6:46 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87-2

ആലപ്പുഴ: റവന്യു ജില്ലാ ശാസ്‌ത്രോസ്തവം നാളെ മുതല്‍ 18 വരെ മാവേലിക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗവണ്‍മെന്റ് ബോയ്‌സ് - ഗേള്‍സ് എ ച്ചഎസ്എസ്, ബിഎച്ച് എച്ച്എസ്എസ്, മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ് എന്നീ മൂന്ന് വേദികളിലായാണ് ശാസ്‌ത്രോത്സവം നടക്കുക. ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നും വിജയിച്ച് 5000ത്തോളം വിദ്യാര്‍ഥികളാണ് ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഐടി- പ്രവൃത്തിപരിചയമേളില്‍ പങ്കെടുക്കുന്നത്. ശാസ്ത്രമേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ നാളെ ഗവണ്‍മെന്റ് ബോയ്‌സ് എച്ച്എസ്എസില്‍ നടക്കും.
17ന് രാവിലെ ഒമ്പതിന് ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍. രാജേഷ് എംഎല്‍എ ശാസ്ത്രമേള ഉദ്ഘാടനം നിര്‍വഹിക്കും. മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ് അധ്യക്ഷത വഹിക്കും.


വൈസ് ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ അജയകുമാര്‍, നഗരസഭാംഗങ്ങള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗവണ്‍മെന്റ് ബോയ്‌സ്- ഗേള്‍സ് സ്‌കൂളില്‍ ശാസ്ത്രമേളയും മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ പ്രവൃത്തിപരിചയമേളയും തത്സമയ മത്സരങ്ങളും ബിഎച്ച്എച്ച്എസ്എസില്‍ ഗണിതശാസ്ത്രമേളയും നടക്കും. 18നു സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ സാമൂഹ്യശാസ്ത്രമേളയും വിഎച്ച്എസ്എസില്‍ ഐടി മേളയും നടക്കും.
18നു വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു സമ്മാനദാനം നിര്‍വഹിക്കും. ശാസ്ത്ര മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍കൂടിയായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ സുഹൈല്‍ അസീസ്, അനസ് എം. അഷറഫ്, ഐ. ഹുസൈന്‍, എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago