HOME
DETAILS

അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയില്ല; രണ്ടു രൂപയുടെ അരിവിതരണം മുടങ്ങി

  
backup
November 16 2016 | 18:11 PM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d

 

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത 1.21 കോടി ജനങ്ങള്‍ക്കു രണ്ടു രൂപ നിരക്കില്‍ അരി നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിതരണം മുടങ്ങുന്നതായി ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന 1.54 കോടി കുടുംബങ്ങള്‍ക്കു സൗജന്യമായി അരി വിതരണം ചെയ്യാന്‍ അതാതു ജില്ലാ സപ്ലൈ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഇതിനകം ഉത്തരവിറക്കിയിരുന്നു. മൊത്ത വ്യാപാരികള്‍ എഫ്.സി.ഐയില്‍ നിന്നും അരിയെടുത്ത് റേഷന്‍ കടകള്‍ക്കു നല്‍കുകയും ചെയ്തു.
എന്നാല്‍ അരി ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ റേഷന്‍ കടകളില്‍ അരിവിതരണം തുടങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കായി അധിക വിഹിതമായി അനുവദിച്ച 4.25 ലക്ഷം മെട്രിക് ടണ്‍ അരി, വിതരണം നടത്തിയില്ലെങ്കില്‍ ലാപ്‌സാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പു മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാനായി ഒരു വിഭാഗം ഉദ്യോഗസ്ഥരും റേഷന്‍ മാഫിയ സംഘവും ശ്രമം നടത്തുന്നുവെന്നും ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി എ.ഷാജഹാനും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago