HOME
DETAILS

തുഴയെറിഞ്ഞ് അവരെത്തി ; ഗ്രാമാന്തരങ്ങളിലെ പുത്തന്‍ പ്രതിഭകളെ തേടി ഷാജഹാന്‍ കെ ബാവ

  
backup
November 21 2016 | 00:11 AM

%e0%b4%a4%e0%b5%81%e0%b4%b4%e0%b4%af%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%8d


ആലപ്പുഴ: തുഴയെറിഞ്ഞ് അവരെത്തി. ഗ്രാമാന്തരങ്ങളിലെ പുത്തന്‍ പ്രതിഭകളെ തേടി.വിശാല കൊച്ചിയുടെ ഓളപ്പരില്‍നിന്നും കഴിഞ്ഞ 16 ന് തുടക്കമിട്ട ആര്‍മിയുടെ ദക്ഷിണ മേഖല വിഭാഗമായ ഇല്കട്രോണിക്ക് ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് സെന്ററിലെ പതിനേഴ് അംഗ സംഘം ഇന്നലെ ആലപ്പുഴയിലെത്തി.
രാജ്യം സംരക്ഷിക്കുന്ന പട്ടാളക്കാരന്റെ വേദനകള്‍ പങ്കുവെച്ചും കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ സമ്പുഷ്ടമായ കായിക ശേഷിയെ കണ്ടറിഞ്ഞുമാണ് സംഘം യാത്ര തുടരുന്നത്. പട്ടാളക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും കയാക്കിംഗ് എന്ന കായിക ഇനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കലുമാണ് സംഘത്തിന്റെ സാഹസിക യാത്രയുടെ ലക്ഷ്യം.
എറണാകുളം,കോട്ടയം, ആലപ്പുഴ ജില്ലകള്‍ സംഘം പിന്നിട്ടു കഴിഞ്ഞു. നൂറു കിലോമീറ്റര്‍ തുഴഞ്ഞെത്തിയ സംഘത്തില്‍ പത്തോളം അന്തര്‍ദേശിയ കയാക്കിംഗ് താരങ്ങളാണുളളത്. കഠിനമായ ചൂടും മോശം കാലവസ്ഥയും ഓളപരിപ്പിലെ ഗതിവിഗതികളും സംഘത്തിന്റെ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതിനെയൊക്കെ അതിജീവിച്ചാണ് യാത്ര തുടരുന്നത്. ദൗത്യത്തിന് ഇടയില്‍ സംഘം വിവിധ പ്രദേശങ്ങളില്‍ എത്തി വിവരശേഖരണം നടത്തുന്നുണ്ട്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് പട്ടാളത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യവും തൊഴില്‍ സാധ്യതയും വിവരിച്ചു നല്‍കുന്നുണ്ട്.
തോക്കുകള്‍ ഏന്തി അതിര്‍ത്തി കാക്കുന്ന കാര്‍ക്കശ്യക്കാരാണ് പട്ടാളക്കാരെന്ന പതിവ് സങ്കല്‍പ്പത്തിന് മാറ്റം വരുത്തിയാണ് ഇവര്‍ ജനങ്ങളുടെ ഇടയില്‍ സൗഹൃദ സംഗമം നടത്തുന്നത്. അതുക്കൊണ്ടുതന്നെ വിവിധ കേന്ദ്രങ്ങളിലെത്തുന്ന സംഘത്തിന് ജനങ്ങളില്‍നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുവരുന്നത്. പത്തംഗ തുഴച്ചില്‍ക്കാര്‍ക്ക് പുറമെ ഏഴുപേര്‍ അടങ്ങുന്ന വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ലഭ്യമാകുന്ന വിവരങ്ങള്‍ ദൗത്യ പൂര്‍ത്തീകരണത്തിനുശേഷം കരസേനയുടെ ഉന്നതതലങ്ങളിലെത്തിക്കും.
മലയാളിയായ ക്യാപ്ടന്‍ സി.എ അജിമോനും ആര്‍മിയുടെ ദക്ഷിണമേഖലയുടെ പരിശീലകന്‍ മധു പി.എസ് കൈനകരിയുമാണ് നേതൃത്വം നല്‍കുന്നത്. 200 കിലോമീറ്റര്‍ തുഴഞ്ഞ് 25 ന് കൊല്ലത്ത് ദൗത്യം അവസാനിക്കും.നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago