HOME
DETAILS

വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ആര്‍.ടി ഓഫിസ് പരിസരം

  
backup
December 06, 2016 | 12:23 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലെ അനക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫിസില്‍ എത്തുന്ന വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നത് അനുദിനം വര്‍ധിക്കുന്നു.
കെട്ടിടത്തിന്റെ ചുറ്റും രാവിലെ മുതല്‍ ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും മറ്റു ഡിപാര്‍ട്ട്‌മെന്റ് വാഹനങ്ങളും പാര്‍ക്കിങ്ങിനായി പരക്കം പായുകയാണ്. ആര്‍.ടി ഓഫിസിലേക്ക് രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി എത്തുന്ന വാഹനങ്ങളും ലൈസന്‍സ് ആവശ്യത്തിനായി എത്തുന്നവരുടെയും വാഹനങ്ങള്‍ കൊണ്ടു പൊറുതിമുട്ടുകയാണ് അനക്‌സ് കോംപൗണ്ട്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം അനക്‌സ് കെട്ടിടത്തിനു ചുറ്റുമില്ലാത്തതും ഉള്ള സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ച വാഹനങ്ങള്‍ കൂട്ടിയിട്ടതുമാണ് പാര്‍ക്കിങ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. നിലവില്‍ നാലു വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്കിങ് ഏരിയയില്‍ മാത്രം ഉപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വാഹനങ്ങള്‍ ആരോഗ്യ വിഭാഗത്തിന്റെ ആംബുലന്‍സും ആര്‍.ടി.ഒ പിടിച്ചെടുത്ത രണ്ട് ഗുഡ്‌സ് ഓട്ടോകളുമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് ആംബുലസുകളും ഗുഡ്‌സ് ഓട്ടോയും ഉപയോഗിക്കാന്‍ പറ്റാത്തവിധം നശിച്ചു കഴിഞ്ഞു. ഇവ സ്ഥലത്തുനിന്നു മാറ്റി ചുറ്റുമതിലിനോട് ചേര്‍ത്ത് വിശാലമായ പാര്‍ക്കിങ് ഏരിയ നിര്‍മിച്ചാല്‍ ഒരു പരിധിവരെ കോംപൗണ്ടിനകത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ തണുപ്പന്‍ നിലപാട് തുടരുന്നതിനാല്‍ വാഹനങ്ങളുമായി ഇവിടെയെത്തുന്ന ആളുകളാണ് വെട്ടിലാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  a month ago
No Image

പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണൽ പദവി; ആദരം

National
  •  a month ago
No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  a month ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  a month ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a month ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  a month ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  a month ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  a month ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  a month ago