HOME
DETAILS
MAL
മുല്ലശ്ശേരി - കോയിപ്പള്ളം-തോട് ശുചീകരിച്ചു
backup
December 09 2016 | 21:12 PM
മാന്നാര്‍ : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാന്നാര്‍ പഞ്ചായത്തില്‍ മുല്ലശ്ശേരി - കോയിപ്പള്ളം-മുട്ടങ്കേരി തോടിന്റെ ആഴംകൂട്ടലും ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാന്‍ നിര്‍വ്വഹിച്ചു. മൂന്ന് കിലോമീറ്ററോളം നീളത്തില്‍ നിലവിലുള്ള തോടു നവീകരിച്ച് കോയിക്കപ്പള്ളം, കുരട്ടിശ്ശേരി പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന മറ്റ് ഒന്‍പത് പാടശേഖരങ്ങളുടെയും കൃഷിക്കാവശ്യമായ ജലം പമ്പയാറ്റില്‍ നിന്നും ലഭ്യമാക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധ്യമാകും. തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര, ചിത്ര എം. നായര്‍, കലാധരന്‍ കൈലാസം, മുഹമ്മദ് അജി, പി.ഡി. ശശിധരന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."